ഗുൽമുഹമ്മദ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 വ്യാഴം വൈകീട്ട് 6-30 ന് ICC അശോക ഹാളിൽ ‘ഓർമകളിൽ കെ ജി സത്താർ’ എന്ന സംഗീത പരിപാടി നടത്തുമെന്ന് സംഘടകർ വർത്താ സമ്മേളനത്തിൽ അറിയിച്ചു
മലയാളത്തിൽ ആദ്യമായി ഗ്രാമഫോണിൽ ആലേഖനം ചെയ്യപ്പെട്ട ശബ്ദത്തിനുടമയാണ്
K ഗുൽമുഹമ്മദ് ബാവ . അദ്ദേഹത്തിന്റെ മകനാണ് കെജി സത്താർ .ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ പരിപാടിയാണ് നടക്കുന്നത് എന്ന് സംഘടകർ അറിയിച്ചു .അറുപതുകളിലും എഴുപതുകളിലും ഗ്രാമഫോണിലും ആകാശ വാണിയിലും വേദികളിലുമായി ജനകീയമായ ഒരു നാമമാണ് കെജി സത്താർ. 600 ലേറെ ഗാനങ്ങൾ എഴുതിയും ചിട്ടപ്പെടുത്തിയും ആലപിച്ചും ശ്രദ്ധേയനായ സത്താർക്കയെ കുറിച്ച് പാടിയും പറഞ്ഞും ദൃശ്യ ആവിഷ്കാരങ്ങൾ ഒരുക്കിയും ആ പ്രതിഭയുടെ സംഗീത ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഓർമകളിൽ കെജി സത്താർ’. സാമൂഹിക നന്മയെ മുൻനിർത്തിയും, മനുഷ്യ ജീവിതത്തെ പച്ചയായി വരച്ചു കാണിച്ചും, അനീതികൾക്കും അനാചാരങ്ങൾക്കും മാമൂലുകൾക്കുമെതിരെ പ്രതികരിച്ചും , വൈവിധ്യമാർന്ന വിഷയങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ സമ്പന്നമാക്കിയവരിൽ ഏറെ മുന്നിലാണ് കെജി സത്താർ. ആവർത്തിച്ചു പാടുന്ന പാട്ടുകൾ അദ്ദേഹത്തിന്റെതായി നിരവധി ഉണ്ടെങ്കിലും പുതിയ തലമുറയ്ക്ക് ആ പേര് പരിചിതമല്ലെന്നതും ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് പ്രേരകമായിട്ടുണ്ട് .
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ദോഹയിലെ പ്രശസ്ത ഗായിക ഗായകൻമാരും മറ്റു കലാകാരന്മാരും പ്രോഗ്രാമിൽ അണിനിരക്കും. ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രോഗ്രാം ആസ്വാദകർക്ക് കെജി സത്താർ എന്ന പ്രതിഭയുടെ സംഗീത ജീവിതത്തെ കുറിച്ചുള്ള മായാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് സംഘടകർ പങ്കുവെച്ചു.പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.വാർത്താ സമ്മേളനത്തിൽ യൂസഫ് പി ഹമീദ് ( ഇസ്ലാമിക് എക്സ്ചേഞ്ച് ), ഷാനിബ് ശംസുദ്ധീൻ (സിറ്റി എക്സ്ചേഞ്ച് ), പ്രോഗ്രാം കമ്മറ്റി ചെയർമാനും ഗുൾ മുഹമ്മദ് ഫൌണ്ടേഷൻ ചെയർമാനുമായ കെ ജി റഷീദ്, നൗഫൽ എഫ് എം റേഡിയോ, പ്രോഗ്രാം കമ്മറ്റി കൺവീണർ അൻവർ ബാബു, ഷോ ഡയരക്ടർ ഫൈസൽ അരിക്കാട്ടയിൽ, ക്രിയേറ്റീവ് കൊ ഓർഡിനേറ്റർ സഫീർ വാടാനപ്പള്ളി, ആർട്ട് ആൻഡ് ക്രിയേറ്റീവ് ഡയരക്ടർ ഫർഹാസ്, പ്രോഗ്രാം ചീഫ് കൺട്രോളർ മുസ്തഫ എം വി, ഗായകൻ ആഷിഖ് മാഹി, നൗഷാദ് മതയോത്, സലീം ബി ടി കെ, എന്നിവർ പങ്കെടുത്തു. ഫൈസൽ മൂസ്സ സ്വാഗതവും രതീഷ് മാത്രാടൻ നന്ദിയും പറഞ്ഞു.