രാജ്യത്ത് ഇലക്‌ട്രിക് വാഹന ചാര്‍ജിങ് വിപണിയുമായി ബന്ധപ്പെട്ട നിയമനിര്‍മാണ, നിയന്ത്രണ, സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി

0

ജിദ്ദ: സൗദി ഊര്‍ജമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായുള്ള അടിസ്ഥാനസൗകര്യ വികസന സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചാര്‍ജിങ് സ്റ്റേഷനുകളും അവയുടെ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ കൂടുതല്‍ വൈവിധ്യപൂര്‍ണവും സുസ്ഥിരവുമാക്കുന്നതിലൂടെ ‘വിഷന്‍ 2030’ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ സഹായിക്കും.ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, സ്വകാര്യമേഖലയുടെ സംഭാവന ഉയര്‍ത്തുക, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നതും ഭാവിക്ക് അനുയോജ്യവുമായ പുതിയ മേഖലകള്‍ കെട്ടിപ്പടുക്കുക എന്നിവയെ അവലംബിച്ചാണ് വ്യവസ്ഥകളും നിയന്ത്രണങ്ങളും തയാറാക്കിയിരിക്കുന്നത്. ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് വാഹന ഉടമകള്‍ക്ക് കാറുകള്‍ സുഗമമായും എളുപ്പത്തിലും ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനും ഇതു സഹായിക്കും.മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയം, ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജല-വൈദ്യുതി റെഗുലേറ്ററി അതോറിറ്റി, സൗദി സ്റ്റാന്റേര്‍ഡ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍, സൗദി എനര്‍ജി എഫിഷ്യന്‍സി സെന്റര്‍ (കഫ), സൗദി ഇലക്‌ട്രിസിറ്റി കമ്ബനി, കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായുള്ള അടിസ്ഥാനസൗകര്യ വികസന സമിതി.വാട്ടര്‍ ആന്‍ഡ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി, ഇലക്‌ട്രിക് വാഹന ചാര്‍ജിങ് പ്രവര്‍ത്തനത്തിനുവേണ്ട വ്യവസ്ഥകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇലക്‌ട്രിക് വാഹന ചാര്‍ജറുകള്‍ക്കുള്ള സാങ്കേതിക ആവശ്യകതകളോടൊപ്പം അവ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ലൈസന്‍സുകളും അതിനുവേണ്ട ആവശ്യകതകളും മുനിസിപ്പല്‍ മന്ത്രാലയം നിര്‍ണയിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടും.ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍

You might also like

Leave A Reply

Your email address will not be published.