മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ പുതിയ ചിത്രമായ റാമിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പുനരാരംഭിച്ചു

0

ഇന്ത്യയിലും വിദേശത്തുമായ ഷൂട്ട് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണം കോവിഡ് പ്രതിസന്ധിമൂലം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രീകരണം പുനരാരംഭിരക്കുന്ന റാമിന് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഇതുവരെ ചെയ്തിട്ടുളളതില്‍ വെച്ച്‌ ഏറ്റവും ചെലവേറിയ സിനിമയാണ് റാമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തമിഴ് താരം തൃഷയാണ് ചിത്രത്തിലെ നായിക. ശ്യാമപ്രസാദിന്‍റെ ഹേ ജൂഡിലൂടെ മലയാളത്തില്‍ അരങ്ങേറിയ തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് റാം.സിനിമ ചിത്രീകരണത്തിനായി കൊച്ചിയില്‍ എത്തിയ വിവരം തൃഷ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.
ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.
സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

You might also like

Leave A Reply

Your email address will not be published.