മാനവിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യത – പ്രവാസി സംഘടനാ നേതാക്കൾ

0

പാരമ്പര്യമായി കേരളീയ പൊതു സമൂഹം കാത്തുസൂക്ഷിച്ചു പോന്നിരുന്ന സാഹോദര്യവും മാനവിക സൗഹാർദ്ദവും നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. ഖത്തർ ഐ സി എഫ് സൗഹൃദ ചായ എന്ന പ്രമേയത്തിൽ കാലിക്കറ്റ് നോട്ട് ബുക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ സ്നേഹവിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നേതാക്കൾ.

സുഖത്തിലും ദുഃഖത്തിലും ചേർത്തുപിടിക്കാൻ ചുറ്റും കുറെ മനുഷ്യരുണ്ടായിരുന്ന പഴയകാല സ്മരണകൾ പങ്കുവെക്കുകയും ആ സ്നേഹവും സൗഹാർദ്ദവും പുതുതലമുറയിലേക്കു കൂടി കൈമാറുകയും ചെയ്യുക എന്നതായിരുന്നു സൗഹൃദ ചായയുടെ ലക്‌ഷ്യം. മനുഷ്യനും മനസ്സിനും ചുറ്റുമതിലുകൾ സൃഷ്ടിക്കപ്പെടുകയും ഓരോരുത്തരും അവരിലേക്ക്‌ ചുരുങ്ങുകയും ചെയ്യുന്ന ഈ കാലത്ത് പഴയ കാലത്തെ ഊഷ്മളമായ കുടുംബ അയൽപക്ക സാഹോദര്യ ബന്ധങ്ങളുടെ അനുഭവങ്ങൾ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ പങ്കുവെച്ചു.ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായർ സൗഹൃദ ചായ ഉൽഘാടനം ചെയ്തു. ഐ സി എഫ് ജനറൽ സെക്രട്ടറി ഡോ. ബഷീർ പുത്തൂപാടം കീ നോട്ട് അവതരിപ്പിച്ചു. ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളായ എസ്.എ.എം ബഷീർ ( കെ എം സി സി ) എ സുനിൽ കുമാർ ( ലോക കേരള സഭ മെമ്പർ ) വി സി മശ്ഹൂദ് ( പ്രവാസി കോഡിനേഷൻ കമ്മിറ്റി ) ജൂട്ടാസ് പോൾ, ( ഐ സി സി മുൻ സെക്രട്ടറി) അബ്ദുൽ റൗഫ് കൊണ്ടോട്ടി ( ലോക കേരള സഭ മെമ്പർ ) വി എസ് അബ്ദുൽ റഹ്മാൻ ( ഇൻകാസ് ) ഖലീൽ പരീദ് ( യൂണിറ്റി ഖത്തർ ) ഓമനക്കുട്ടൻ ( ഇന്ത്യൻ മീഡിയ ഫോറം ) രാജേഷ് കുമാർ (യുവകലാ സാഹിതി) അച്ചു ഉള്ളാട്ടിൽ ( ഡോം ഖത്തർ ) പ്രദോഷ് ( അടയാളം ഖത്തർ) ജേക്കബ് മാത്യു ( പ്രിൻസിപ്പൽ ഒലീവ് സ്‌കൂൾ ) സന്തോഷ് ( ഖത്തർ ട്രിബ്യുൻ) റിജിൻ പള്ളിയത്ത് ( കുവാഖ് ഖത്തർ ) സിറാജ് സിറു ( ഫോക് ഖത്തർ ) അബ്ദുൽ റസാഖ് മുസ്‌ലിയാർ ( ഐ സി എഫ് ) ഷഫീഖ് കണ്ണപുരം ( ആർ എസ് സി ) ഉമർ കുണ്ടുതോട് തുടങ്ങിയവർ സംസാരിച്ചു. കഫീൽ പുത്തൻപള്ളി അവതാരകനായിരുന്നു.

You might also like

Leave A Reply

Your email address will not be published.