ബൈത്തുറഹ്മ താക്കോൽ ദാനം നാളെ (22.08.2022)

0

തിരുവനന്തപുരം: അബുദാബി സൗത്ത് സോൺ കെ.എം.സി.സി,തിരുവനന്തപുരം ,ആലപ്പുഴ ,എറണാകുളം ,ജില്ലകൾ സംയുക്തമായി തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ മുഫീദ ബീമാപള്ളിക്ക് ആദരണീയനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിച്ചുനൽകുന്ന ബൈത്തുറഹ്മ ഭവനത്തിൻ്റെ താക്കോൽദാനം ഇന്ന് (22.8.2022 ) വൈകുന്നേരം നാലുമണിക്ക് പ്രതിപക്ഷ ഉപ നേതാവ് പി. കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കും. യോഗത്തിൽ മുസ്ലിംലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും
തിരുവനന്തപുരം ജില്ലയിൽ ഒരു KMCC ഘടകം നിർമിച്ച് നൽകുന്ന ആദ്യത്തെ ബൈത്തുറഹ്മയാണ് ബീമാപള്ളിയിലേത്. യോഗത്തിൽ
*അബുദാബി കെ എം.സി.സി. സെക്രട്ടറി എ. സഫീഷ് അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നിസാമുദ്ദീൻ പനവൂർ സ്വാഗതം പറയും
യോഗത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ തോന്നാക്കൽ ജമാൽ,ജനറൽ സെക്രെട്ടറി adv, ഹാലിം കണിയാപുരം, തുടങ്ങി IUML,KMCC,MYL,MSF,STU വനിതാലീഗ്,കർഷകസംഘം , നേതാക്കളും സംസാരിക്കും.

You might also like

Leave A Reply

Your email address will not be published.