പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് ടെലിവിഷൻ പുരസ്ക്കാരങ്ങൾ ആഗസ്റ്റ് 16 ന് വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ

0

തിരു:- പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് ടെലിവിഷൻ പുരസ്ക്കാരങ്ങൾ ആഗസ്റ്റ് 16 ന് വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

പ്രൊഫ.അലിയാർ, ശ്രീലത നമ്പൂതിരി, റിജു നായർ, യദുകൃഷ്ണൻ, കൊല്ലം ഷാഫി, സീനാ രമേഷ് , ടി.എസ്.സജി, മോഡി മാത്യു, ജയൻ രേവതി, സജിൻ, ചിപ്പി, നസീർ സംക്രാന്തി, സ്നേഹ ശ്രീകുമാർ, ജയ്സപ്പൻ മത്തായി, വിജയകുമാരി, പുഷ്പൻ തുടങ്ങിയവർ പുരസ്ക്കാരം സ്വീകരിക്കും. ഗായിക സീതാലക്ഷ്മി, ഗായകൻ മുഹമ്മദ് റ ഷീദ്, നർത്തകി അരുന്ധതി പണിക്കർ തുടങ്ങി പ്രമുഖർക്ക് പ്രേംനസീർ ഉപഹാര സമർപ്പണവും നടത്തും. വൈകുന്നേരം 5 മണി മുതൽ ഗാനമേള, നൃത്തം എന്നിവയുമുണ്ടാകും.

You might also like

Leave A Reply

Your email address will not be published.