നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും തമ്മിലുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു

0

ബാലകൃഷ്ണയുടെ 107-ാമത്തെ ചിത്രത്തിലാണ് നായികയായി ശ്രുതിഹാസന്‍ എത്തുന്നത്.ചിത്രത്തിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്ന ലൊക്കേഷനില്‍ നിന്നുള്ള ഒരു സെല്‍ഫിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ഇരുവരും വിക്ടറി ചിഹ്നം കാണിക്കുന്നത് ദൃശ്യമാകും. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രമാണിത്. താരങ്ങളുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്.തന്‍റേതായ ശൈലിയിലൂടെ തെലുങ്ക് സിനിമയില്‍ തിളങ്ങുന്ന നടനാണ് നന്ദമുരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ അഭിനയവും സംഘട്ടനവും പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങളുമെല്ലാം ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ അതേസമയം, താരത്തെ സ്ക്രീനില്‍ കണ്ട് ആവേശം കൊള്ളുന്ന ഒരു വലിയ വിഭാ​ഗം ആരാധ സംഘവും ബാലകൃഷ്ണയ്‌ക്ക് സ്വന്തമാണ്. അവസാനമായി തിയറ്ററില്‍ ഇറങ്ങിയ ‘അഖണ്ഡ’ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. 100 കോടി നേടിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ക്ക് അവേശമായി.രവി തേജ നായകനായ ‘ഡോണ്‍ സീനു’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്‌ക്ക് കടന്നുവന്ന ഗോപിചന്ദ് മലിനേനിയാണ് പേരിട്ടിട്ടില്ലാത്ത NBK107 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയെ ശക്തമായ ഒരു വേഷത്തില്‍ അവതരിപ്പിക്കുന്ന സിനിമയില്‍ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ബാലകൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്‌ അധികം വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരം ഹണിറോസും ചിത്രത്തിന്റെ ഭാ​ഗമാകുന്നു.

You might also like

Leave A Reply

Your email address will not be published.