സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തന്നെയുള്ള പ്രമുഖ വൈദ്യനായ ബന്ധന്‍ സിങ് ഖര്‍വാറിന്റെ അടുക്കലാണ് ധോനി ചികിത്സയ്ക്കായി എത്തിയതെന്നാണ് വിവരം. പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗികള്‍ക്കു നല്‍കുന്ന ചികിത്സാരീതിയാണ് ഇയാളുടേത്.
https://twitter.com/i/flow/lite/verify_password
ധോനിയുടെ മാതാപിതാക്കള്‍ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദര്‍ശിക്കാറുണ്ടെന്നും പിന്നീടു ധോനിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നെന്നുമാണ് വിവരം. താരത്തെ ചികിത്സിച്ചതിനെക്കുറിച്ച് വൈദ്യന്‍ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.”ഞാന്‍ കണ്‍സള്‍ട്ടേഷന്‍ ഫീസായി 20 രൂപ ഈടാക്കും 20 രൂപ മരുന്നിനും. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്ബോള്‍ എന്റെ അടുത്ത് വരാറുണ്ട്. നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് ആളെ മനസ്സിലായത്, വൈദ്യന്‍ പറഞ്ഞു. ധോനിയുടെ മാതാപിതാക്കളെയും താന്‍ ചികിത്സിച്ചിട്ടുണ്ടെന്ന് ബന്ധന്‍ സിങ് പറഞ്ഞു.