27 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്ബനി കൊടുത്തത് ഒരു ചെറിയൊരു സമ്മാനം
അമേരിക്കയിലെ ബര്‍ഗര്‍ കിങ്ങ് ജീവനക്കാരന്‍ കെവിന്‍ ഫോര്‍ഡിനാണ് ചെറിയ സമ്മാനം കൊടുത്ത് കമ്ബനി തഴഞ്ഞത്.ചെറിയ ബാഗിലായി സിനിമാ ടിക്കറ്റും സ്റ്റാര്‍ബക്സ് കപ്പും മിഠായിയും അടങ്ങുന്നതായിരുന്നു കവര്‍.കമ്ബനിയുടെ ആദരവേറ്റ് വാങ്ങി കെവിന്‍ നന്ദി പറയുന്ന വീഡിയോ വൈറലായതോടെയാണ് കെവിനായി സോഷ്യല്‍ മീഡിയ ഒരുമിച്ചത്. കെവിനായി സംഭാവനയാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി എല്ലാവരും അഭ്യര്‍ഥിച്ചത്.
അത്തരത്തില്‍ 300,000 ഡോളര്‍ (2.36 കോടിയിലധികം രൂപ) ആണ് സംഭാവനയായി എത്തിയത്. ഇപ്പോഴും പൈസ വന്നു കൊണ്ടിരിക്കുകയാണ്. 54 വയസ്സുള്ള കെവിന്‍ മക്കാരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബര്‍ഗര്‍ കിങ്ങ് ഔട്ട്‌ലെറ്റില്‍ 1995 മുതല്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയില്‍ കമ്ബനിയുടെ ക്യാഷ്യറായും പാചകക്കാരനായും വരെ കെവിന്‍ ജോലി നോക്കി. ഇതിന്‍റെ ഭാഗമായാണ് കമ്ബനി ഇയാളെ ആദരിച്ചതും.