മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലന്‍സിനാണ് വിചിത്രകരമായ പിഴയിട്ടിരിക്കുന്നത്.പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലന്‍സിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ നോട്ടീസ് സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
https://www.facebook.com/photo.php?fbid=5410526952336663&set=a.204880432901367&type=3
ഹെല്‍മെറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചെന്ന് നോട്ടീസില്‍ ഒരു ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വാഹന വിഭാഗത്തിന്റെ പേരിന്റെ ഭാഗത്ത് ചേര്‍ത്തിരിക്കുന്നത് ആംബുലന്‍സ് എന്നാണ്. ചാലിയം ഭാഗത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറിയില്‍ പതിഞ്ഞതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, കാമറയില്‍ പതിഞ്ഞ നമ്ബര്‍ പ്ലേറ്റ് ബൈക്കിന്റേതാണെന്ന് വ്യക്തമാണ്. ഇതോടൊപ്പം KL 55 A 2683 എന്നാണ് കാമറയില്‍ പതിഞ്ഞ നമ്ബര്‍ പ്ലേറ്റില്‍ കാണിക്കുന്നത്. എന്നാല്‍, വാഹനത്തിന്റെ നമ്ബറായി ചേര്‍ത്തിരിക്കുന്നത് ആംബുലന്‍സിന്റെ നമ്ബറായ KL 65 R 2683 എന്നും!