മഹാനടൻ നെടുമുടി വേണുവിന്റെ നാമധേയത്തിൽ മീഡിയ ഹബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ ഉത്ഘാടനം ആറ്റിങ്ങലിൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ഉദ്ഘാടനം ചെയ്തു

0

മഹാനടൻ നെടുമുടി വേണുവിന്റെ നാമധേയത്തിൽ മീഡിയ ഹബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ ഉത്ഘാടനം ആറ്റിങ്ങലിൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രസംവിധായകൻ സാജൻ ചക്കരയുമ്മ, നാടക സീരിയൽ താരം അനിൽ ആറ്റിങ്ങൽ, ആറ്റിങ്ങൽസുരേഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ വി പ്രിയദർശിനി,ബൈജു മോഹൻ,മീഡിയ ഹബ് ചെയർമാൻ നിസാർ ആറ്റിങ്ങൽ വൈസ് ചെയർമാൻ എ കെ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആറ്റിങ്ങൽ നാരായണ സ്ക്രീൻ ഹാളിൽ രണ്ടു ദിവസങ്ങളിൽ ആയി നടന്ന പ്രദർശനത്തിൽ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിലായി മുപ്പതിൽ പരം പ്രോഗ്രാമുകൾ പ്രദർശിപ്പിച്ചു.ഡിവോഷണൽ/ മ്യൂസിക്കൽ ആൽബങ്ങളുടെ സ്ക്രീനിങ്ങും നടന്നു.

You might also like

Leave A Reply

Your email address will not be published.