പ്രവാസി മലയാളി അൻസാർ കൊയിലാണ്ടിക്ക് ഇന്റർനാഷണൽ കൾ ചർ & സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ്

0

പ്രവാസി മലയാളിയും യു എ ഇ യിലെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ അൻസാർ കൊയിലാണ്ടിക്ക് ഇന്റർനാഷണൽ കൾചർ. & സോഷ്യൽ കമ്മിറ്റ്മെന്റ് അവർഡ് . കീ ഫ്രൈം ഇന്റർനാഷണലിന്റെ 2022 ലെ ഇന്റർനാഷണൽ കൾചർ & സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് ആണ് കലാ സാംസ്കാരിക സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനത്തിന് അൻസാർ കൊയിലാണ്ടിക്ക് ലഭിച്ചത്.

കോഴിക്കോട് ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. പ്രവാസ ഭൂമിയിൽ നിരവദി വേദികളിലൂടെ ഒട്ടനവധി കലാകാരൻമാർക്ക് അവസരം ഒരുക്കിയ വ്യക്തിയാണ് അൻസാർ കൂടാതെ കലാരംഗത്തും , സാമൂഹികരംഗത്തും അവശരായ നിരവധി ആളുകൾക്ക് സഹായഹസ്തവുമായി ഇദ്ദേഹം മുന്നോട്ട് വന്നിട്ടുണ്ട്. യു എ ഇ യിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിപാടികളിൽ മികച്ച സേവനങ്ങൾ നൽകിയതിന് അൻസാറിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. യു എ ഇ യിൽ നടന്ന ജിസിസി വാരാചരണം മികവുറ്റതാക്കിയതിന് രണ്ടു തവണ യു എ ഇ അഭ്യന്തര മന്ത്രാലയത്തിന്റെ എക്സലൻസ് അവാർഡ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ദുബൈ ഷെയ്ക് മക്തൂം ഫൗണ്ടേഷൻ എക്സലൻസ് അവാർഡ്, യു എ ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗഊദ് ബിൻ സഖർ അൽ ഖാസിമിയിൽ നിന്നും നേരിട്ട് അംഗീകാരം നേടിയ മലയാളി കൂടിയാണ് ഇദ്ദേഹം. വിവിധ മേഖലയിൽ ഉന്നത സേവനങ്ങൾ കാഴ്ചവെച്ചതിന് പ്രവാസി ഭാരതി പുരസ്കാരം, പ്രതിഭാരത്ന പുരസ്കാരം, കേരള ഗവർമെന്റിന്റെ മുസ് രിസ് പ്രവാസി ഹർഷ ടാലന്റ് പുരസകാരം, സ്വാതിതിരുനാൾ മഹാരാജാ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അൻസാർ കൊയിലാണ്ടിയെ തേടി എത്തിയിട്ടുണ്ട്. റുബീനയാണ് ഭാര്യ , മക്കൾ സഹൽ അൻസാർ , ഹെന്ന അൻസാർ , സഫ അൻസാർ …..

You might also like

Leave A Reply

Your email address will not be published.