പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരം : പ്രഖ്യാപനം 23 ന്തിരു:- പ്രേം നസീർ സുഹൃത് സമിതി – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ നാലാമത് പ്രേം നസീർ ടെലിവിഷൻ 2021 പുരസ്ക്കാരങ്ങൾ ജൂലൈ 23 ന് പ്രസ് ക്ലബ്ബിൽ പ്രഖ്യാപിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ്‌പയ്യന്നൂർ ചെയർമാനും ടി.പി. ശാസ്തമംഗലം, ഗിരിജാ സേതുനാഥ്, കനകലത എന്നിവർ മെമ്പർമാരായിട്ടുള്ള കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുകയെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.