നയന്‍സിന്റെ കല്യാണം നെറ്റ്ഫ്ലിക്സില്‍ തന്നെ

0

ഇത്രമേല്‍ ഹൈപ്പ് കിട്ടിയ താരവിവാഹം ഈയടുത്ത് ഉണ്ടായിട്ടുമില്ല.പലവിധ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നയന്‍താര – വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.സ്വപ്നതുല്യമായ വിവാഹ ദിവസം ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാര്‍ത്തകളുണ്ടായി. സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് ഇരുവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം നടത്തിയത്.

ജൂണ്‍ ഒമ്ബതിനായിരുന്നു നയന്‍‌താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോ‍ര്‍ട്ടില്‍ ആയിരുന്നു ചടങ്ങുകള്‍. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയന്‍സ് എത്തുന്ന ചിത്രങ്ങള്‍ ഏറെ ഹിറ്റായിരുന്നു. കസവ് മുണ്ടും കുര്‍ത്തയും ധരിച്ചാണ് വിഘ്നേഷ് ശിവന്‍ എത്തിയത്. അതിഥികള്‍ക്ക് ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‍കാന്‍ ചെയ്‍ത ശേഷമായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.ചടങ്ങില്‍ കേരള-തമിഴ്നാട് രുചികള്‍ ചേര്‍ത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചെട്ടിനാട് ചിക്കന്‍, അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, സാമ്ബാര്‍ സാദം, തൈര് സാദം എന്നിങ്ങനെ പോകുന്നു വിഭവങ്ങള്‍. ചക്ക ബിരിയാണി വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലെ താരമായതും വര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

You might also like

Leave A Reply

Your email address will not be published.