200 വര്‍ഷംമുമ്ബ് മുങ്ങിയ കപ്പലുകളില്‍ ലക്ഷം കോടിയുടെ സ്വര്‍ണം

0

കൊളംബിയയുടെ കരീബിയന്‍ തുറമുഖമായ കാര്‍ട്ടാജെനക്കു സമീപം 1708ല്‍ ബ്രിട്ടീഷുകാര്‍ മുക്കിയ സ്പാനിഷ് കപ്പലായ സാന്‍ജോസിനു സമീപം കിടന്ന രണ്ട് പേരില്ലാ ചെറുകപ്പലുകളിലാണ് നിറയെ സ്വര്‍ണം കണ്ടെത്തിയത്.1700 കോടി ഡോളര്‍ (1,32,571 കോടി രൂപ) ആണ് ഇവക്ക് വില കണക്കാക്കുന്നത്. സ്വര്‍ണം മാത്രമല്ല, വിലപിടിച്ച മറ്റു വസ്തുക്കളും ഇവയില്‍ നിറച്ചിരുന്നതായി വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സ്പെയിന്‍ ഭരണത്തില്‍നിന്ന് കൊളംബിയയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ 1708ലാണ് നിറയെ വിലപിടിച്ച വസ്തുക്കളുമായി പോയ സാന്‍ജോസ് കപ്പല്‍ ബ്രിട്ടീഷുകാര്‍ മുക്കിയത്. ഇത് പിന്നീട് 2015ല്‍ കണ്ടെത്തിയിരുന്നു.ഇതിനു പരിസരത്ത് വിദൂര നിയന്ത്രിത സംവിധാനംവഴി നടത്തിയ തുടര്‍പരിശോധനകളിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ചെറുകപ്പല്‍, പായ്ക്കപ്പല്‍ എന്നിവയുടെയും ചിത്രങ്ങളും വിഡിയോകളും സ്പാനിഷ് സര്‍ക്കാര്‍ പുറത്തുവിട്ടു. കപ്പലുകള്‍ക്ക് 200 വര്‍ഷത്തെ പഴക്കമുണ്ട്. ഇവയുടെ ഉടമസ്ഥത സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.