ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം കണ്ട് നെറ്റി ചുളിക്കുകയാണ്‌ ആരാധകര്‍

0

ഐപിഎല്‍ സീസണ്‍ വിലയിരുത്തി ട്വന്റി20 ലോകകപ്പ് ടീമിനെ ആകാശ് ചോപ്ര തെരഞ്ഞെടുത്തപ്പോള്‍ രോഹിത്, കോഹ് ലി, പന്ത്, ജഡേജ ഉള്‍പ്പെടെയുള്ളവര്‍ പുറത്തായി.ഇഷാന്‍ കിഷനും കെഎല്‍ രാഹുലുമാണ് ആകാശ് ചോപ്രയുടെ ഓപ്പണര്‍മാര്‍. രാഹുല്‍ ത്രിപദി മൂന്നാമത്. സൂര്യകുമാര്‍ യാദവ് ആണ് നാലാം സ്ഥാനത്ത്. ടോപ് ഓര്‍ഡറില്‍ രോഹിത്തിനും കോഹ്‌ലിക്കും സ്ഥാനമില്ല എന്നതാണ് ശ്രദ്ധേയം. 15-17 ഓവര്‍ വരെ രാഹുലിന് ബാറ്റ് ചെയ്യാനാവും എന്നതാണ് ആകാശ് ചോപ്ര ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

അഞ്ചാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഹര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. ദിനേശ് കാര്‍ത്തിക്കാണ് ആറാമത്. ടീമിലെ വിക്കറ്റ് കീപ്പറും ദിനേശ് കാര്‍ത്തിക്ക് ആണ്. ഏഴാമത് ക്രുനാല്‍ പാണ്ഡ്യ. ചഹല്‍, മുഹമ്മദ് ഷമി, ബുമ്ര എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെ മറ്റ് ബൗളര്‍മാര്‍.ട്വന്റി20 ലോകകപ്പിനുള്ള ആകാശ് ചോപ്രയുടെ ടീം: കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപദി, സൂര്യകുമാര്‍, ഹര്‍ദിക്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ചഹല്‍, ഷമി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, സഞ്ജു, ദീപക് ഹൂഡ, കുല്‍ദീപ്, ഹര്‍ഷല്‍, ബുമ്ര

You might also like

Leave A Reply

Your email address will not be published.