സൗരവ് ഗാംഗുലി കൊല്‍കതയില്‍ 40 കോടി രൂപയുടെ വീട് വാങ്ങി

0

ലോവര്‍ റൗഡണ്‍ സ്ട്രീറ്റിലെ രണ്ട് നില കെട്ടിടത്തോടുകൂടിയ 23.6 കോട്ട പ്ലോടാണിത്. നിലവിലെ കെട്ടിടം പൊളിച്ച്‌ പുതിയ വീട് പണിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.ഗാംഗുലി നിലവില്‍ ബെഹാലയിലെ ബിരെന്‍ റോയ് റോഡിലുള്ള കുടുംബ വീട്ടിലാണ് താമസിക്കുന്നത്. ബെഹാലയില്‍ വളര്‍ന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ക്രികറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായി മാറി. സെന്‍ട്രല്‍ കൊല്‍കതയില്‍ ഒരു പുതിയ വീട് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യാത്ര ചെയ്യാന്‍ സൗകര്യപ്രദമാണെന്നും ഗാംഗുലി അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.’സ്വന്തമായി വീടുണ്ടായതില്‍ സന്തോഷമുണ്ട്. സെന്‍ട്രല്‍ ഏരിയയില്‍ താമസിക്കുന്നത് സൗകര്യപ്രദമായിരിക്കും. പക്ഷേ, 48 വര്‍ഷം താമസിച്ചിരുന്ന വീട് വിട്ടുപോകാന്‍ പ്രയാസമാണ്,’ ഗാംഗുലി പറഞ്ഞു. ബിസിനസുകാരായ അനുപമ ബാഗ്രി, അവളുടെ അമ്മാവന്‍ കേശവ് ദാസ് ബിനാനി, മകന്‍ നികുഞ്ച് എന്നിവരായിരുന്നു പുതുതായി വാങ്ങിയ വസ്തുവിന്റെ വില്‍പ്പനക്കാര്‍. അമ്മ നിരുപ ഗാംഗുലി, ഭാര്യ ഡോണ, മകള്‍ സന എന്നിവര്‍ക്കൊപ്പം ഗാംഗുലി തന്റെ പുതിയ വീട്ടില്‍ താമസിക്കുമെന്നാണ് ലഭ്യമായ വിവരം.

You might also like

Leave A Reply

Your email address will not be published.