ശൈഖ് ഖലീഫയുടെ മയ്യിത്ത് അല്‍ ബതീന്‍ ഖബര്‍സ്ഥാനത്തില്‍ മറവ് ചെയ്തു

0

അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, കുടുംബാംഗങ്ങളും ശൈഖ് ഖലീഫയുടെ മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ രാജ്യത്തെ പള്ളികളില്‍ മഗ്‍രിബ് നിസ്കാര ശേഷം മയ്യിത്ത് നമസ്‌കാരം നടന്നു.ശൈഖ് ഖലീഫക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പൗരന്മാരും താമസക്കാരും ഒത്തുകൂടി. അബുദബി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഒന്നാം മസ്ജിദില്‍ അബുദബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശൈഖ് ഖലീഫക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചു. ശനിയാഴ്ച ഇന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഷ്രിഫ് കൊട്ടാരത്തില്‍ എമിറേറ്റ്സ് ഭരണാധികാരികളില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും അനുശോചനം സ്വീകരിക്കും

You might also like

Leave A Reply

Your email address will not be published.