ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​പു​രു​ഷാ​രം​ ​തി​ങ്ങു​ന്ന​ ​തൃശൂ​ര്‍​ ​പൂ​രം

0

എറണാകുളം ​ശി​വ​കു​മാ​ര്‍​ ​കു​റ്റൂ​ര്‍​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​മാ​യെ​ത്തി​ ​വ​ട​ക്കു​ന്നാ​ഥ​ന്റെ​ ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​ ​തു​റ​ന്ന് ​പൂ​ര​ ​വി​ളം​ബ​ര​മ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​മൂ​ല​മു​ണ്ടാ​യ​ ​ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​പു​രു​ഷാ​രം​ ​തി​ങ്ങു​ന്ന,​ ​മേ​ള​പ്പെ​രു​ക്ക​ങ്ങ​ളും​ ​നി​റ​ങ്ങ​ളും​ ​കു​ട​മാ​റ്റ​ച്ച​ന്ത​വും​ ​വെ​ടി​ക്കെ​ട്ടി​ന്റെ​ ​വി​സ്മ​യ​ങ്ങ​ളും​ ​ഒ​ന്നാ​കു​ന്ന​ ​തൃശൂ​ര്‍​ ​പൂ​രം​ ​ഇ​ന്ന്.കൊ​മ്ബ​ന്‍​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍​ ​ആ​യി​ര​ങ്ങ​ള്‍​ ​നെ​ഞ്ചേ​റ്റി​യി​രു​ന്ന​ ​പൂ​ര​വി​ളം​ബ​ര​ത്തി​ന്റെ​ ​മാ​റ്റ് ​തെ​ല്ലും​ ​കു​റ​യ്ക്കാ​തെ​യാ​ണ് ​പി​ന്മു​റ​ക്കാ​ര​ന്‍​ ​എറണാകുളം ​ശി​വ​കു​മാ​റും​ ​ത​ല​യെ​ടു​പ്പോ​ടെ​ ​പൂ​ര​ത്തി​നു​ള്ള​ ​വാ​തി​ല്‍​ ​തു​റ​ന്നി​ട്ട​ത്.
പ​ഞ്ച​വാ​ദ്യ,​ ​പാ​ണ്ടി​മേ​ള​ങ്ങ​ളു​ടെ​ ​അ​ക​മ്ബ​ടി​യോ​ടെ​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വ് ​രാ​വി​ലെ​ ​ഏ​ഴ​ര​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തു​ന്ന​തോ​ടെ​ ​പൂ​രം​ ​തു​ട​ങ്ങും.​ 11.30​നാ​ണ് ​കോ​ങ്ങാ​ട് ​മ​ധു​വി​ന്റെ​ ​പ്രാ​മാ​ണി​ക​ത്വ​ത്തി​ല്‍​ ​തി​രു​വ​മ്ബാ​ടി​യു​ടെ​ ​മ​ഠ​ത്തി​ല്‍​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യം.​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ ​പാ​ണ്ടി​മേ​ള​ത്തി​ന് ​ശേ​ഷം​ ​തി​രു​വ​മ്ബാ​ടി​ ​ഭ​ഗ​വ​തി​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തും.​ 12.15​ന് ​പാ​റ​മേ​ക്കാ​വി​ല്‍​ ​എ​ഴു​ന്ന​ള്ളി​പ്പ് ​തു​ട​ങ്ങും.15​ ​ആ​ന​ക​ള്‍​ക്ക് ​പാ​ണ്ടി​മേ​ളം​ ​അ​ക​മ്ബ​ടി​യാ​കും.​ ​ര​ണ്ട​ര​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ ​ഇ​ല​ഞ്ഞി​ച്ചു​വ​ട്ടി​ല്‍​ ​പെ​രു​വ​നം​ ​കു​ട്ട​ന്‍​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം​ ​കൊ​ട്ടി​ക്ക​യ​റും.​ ​അ​ഞ്ചി​നാ​ണ് ​പാ​ണ്ടി​മേ​ളം​ ​കൊ​ട്ടി​യു​ള്ള​ ​തെ​ക്കോ​ട്ടി​റ​ക്കം.​ ​കോ​ര്‍​പ്പ​റേ​ഷ​ന് ​മു​ന്നി​ലെ​ ​രാ​ജാ​വി​ന്റെ​ ​പ്ര​തി​മ​ ​വ​ലം​വ​ച്ച്‌ ​തെ​ക്കേ​ഗോ​പു​ര​ത്തി​ന് ​അ​ഭി​മു​ഖ​മാ​യി​ ​പാ​റ​മേ​ക്കാ​വ് ​ഭ​ഗ​വ​തി​ ​നി​ല​കൊ​ള്ളും.​ ​അ​പ്പോ​ഴേ​യ്ക്കും​ ​തി​രു​വ​മ്ബാ​ടി​ ​ഭ​ഗ​വ​തി​ ​ഗോ​പു​ര​ത്തി​ന് ​മു​ന്നി​ലെ​ത്തും.​ ​അ​ഞ്ച​ര​യോ​ടെ​യാ​ണ് ​ജ​ന​ല​ക്ഷ​ങ്ങ​ള്‍​ ​സാ​ക്ഷി​യാ​കു​ന്ന​ ​ഭ​ഗ​വ​തി​മാ​രു​ടെ​ ​കൂ​ടി​ക്കാ​ഴ്ച​യും​ ​കു​ട​മാ​റ്റ​വും.​ ​ഏ​ഴി​ന് ​കു​ട​മാ​റ്റം​ ​ക​ഴി​ഞ്ഞ് ​ഭ​ഗ​വ​തി​മാ​ര്‍​ ​മ​ട​ങ്ങും.​ ​ഘ​ട​ക​പൂ​ര​ങ്ങ​ള്‍​ ​ഉ​ച്ച​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തി​ ​മ​ട​ങ്ങും.​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​ ​മൂ​ന്ന് ​മു​ത​ല്‍​ ​അ​ഞ്ചു​വ​രെ​യാ​ണ് ​വെ​ടി​ക്കെ​ട്ട്.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​ ​പ​ക​ല്‍​പ്പൂ​രം​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​വി​ട​ചൊ​ല്ലി​ ​പി​രി​യും.

You might also like

Leave A Reply

Your email address will not be published.