എന്റെ നാടിന്റെ ഹീറോ ആയ അനശ്വര രക്തസാക്ഷി വക്കം ഖാദറിന്റെ ഓർമ്മകൾ പുതുക്കാൻ മാജിക്കൽ ക്യാംപെയ്ൻ നടത്തി വരികയാണ്

0

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന നക്ഷത്രമായ, എന്റെ നാടിന്റെ ഹീറോ ആയ അനശ്വര രക്തസാക്ഷി വക്കം ഖാദറിന്റെ ഓർമ്മകൾ പുതുക്കാനും അദ്ദേഹത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താനും വേണ്ടി പത്ത് വർഷങ്ങളായി ചരിത്ര പുരുഷനെ ഓർക്കാൻ ഒരു വിസ്മയ കാഴ്ച എന്ന പേരിൽ ഞാൻ മാജിക്കൽ ക്യാംപെയ്ൻ നടത്തി വരികയാണ്.
1500ൽ പരം വേദികളിൽ വക്കം ഖാദറിനെ പരിചയപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വരെ എന്റെ കൂടെ വക്കം ഖാദറിനെ പുതു തലമുറക്ക് പരിചയപെടുത്താൻ വേണ്ടി മാജിക് അവതരിപ്പിച്ചിട്ടുണ്ട്.
ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലത്ത് വക്കം ഖാദർ മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ പിതാവിന് എഴുതിയ കത്ത് വായിച്ച് അദ്ദേഹത്തിന്റെ ഫാൻ ആയ ഒരു വ്യക്തിയാണ് ഞാൻ.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അദ്ദേഹത്തിന് അത്രയും സരസമായി ഒരു കത്ത് എഴുതാൻ സാധിച്ചു എങ്കിൽ എത്ര മാത്രം ധീരമായും നിസ്സാരമായും ആയിരിക്കും ആ വ്യക്തി മരണത്തിലേക്ക് പോയിട്ടുണ്ടാവുക.
അനശ്വരനായ ആ വിപ്ലവകാരിയുടെ105 ആം ജന്മദിനത്തോട് അനുബന്ധിച്ച് ഞാൻ ചരിത്ര പുരുഷനെ ഓർക്കാൻ ഒരു മാന്ത്രിക സന്ദേശ യാത്ര നടത്തുകയാണ്.
ആറ്റിങ്ങൽ മുതൽ വർക്കല വഴി വക്കത്തേക്ക് കണ്ണുകൾ മൂടിക്കെട്ടി തുറന്ന ജീപ്പ് ഓടിക്കുകയാണ്.
എല്ലാ പ്രിയപ്പെട്ടവരുടെയും അനുഗ്രഹവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു…
സ്നേഹത്തോടെ,
മജീഷ്യൻ ഹാരിസ് താഹ
World Record Holder For The
Fastest Magician

You might also like

Leave A Reply

Your email address will not be published.