ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍; വില വെറും 1100 കോടി

0

മെഴ്‌സിഡസ് ബെന്‍സിന്റെ ക്ലാസിക് മോഡലായ 300 എസ്.എല്‍.ആര്‍ ഉഹ്‌ലെന്‍ഹൗട്ട് കൂപ്പെ.കഴിഞ്ഞ ദിവസമായിരുന്നു ഈ വിന്റേജ് കാറിന്റെ ലേലം നടന്നത്. 143 മില്ല്യണ്‍ ഡോളറിനാണ് ( ഏകദേശം 1100 കോടി) ലേലം നടന്നത്.

വളരെ രഹസ്യമായാണ് ലേലം നടന്നത്. ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലുള്ള മെഴ്‌സിഡസ് ബെന്‍സ് മ്യൂസിയത്തില്‍ നടന്ന ലേലത്തില്‍ ചുരുക്കം ചിലരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളു. ബ്രിട്ടീഷുകാരനായ സൈമണ്‍ കിഡ്‌സണാണ് പേര് വെളിപ്പെടുത്താത്ത ഒരു ക്ലയന്റിനു വേണ്ടി ലേലത്തില്‍ വിജയകരമായ ബിഡ് നടത്തിയത്.പ്രധാനപ്പെട്ട സമയങ്ങളില്‍ കാര്‍ പൊതു പ്രദര്‍ശനത്തിന് നല്‍കുമെന്ന് വാങ്ങിയ വ്യക്തി അറിയിച്ചിട്ടുണ്ട്. 1955 ലാണ് ഈ കാര്‍ നിര്‍മ്മിച്ചത്. മെഴ്‌സിഡസ്-ബെന്‍സ് റേസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളില്‍ ഒന്നാണിത്. കാറിന്റെ സ്രഷ്ടാവായ ചീഫ് എഞ്ചിനീയര്‍ റുഡോള്‍ഫ് ഉഹ്‌ലെന്‍ഹോട്ടിന്റെ പേരിലാണ് വാഹനം അറിയപ്പെടുന്നത്.രണ്ടാമത്തെ കാര്‍ കമ്ബനിയുടെ ഉടമസ്ഥതയില്‍ തുടരും. സ്റ്റട്ട്ഗാര്‍ട്ടിലെ മെഴ്‌സിഡസ് ബെന്‍സ് മ്യൂസിയത്തില്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കുമെന്നും മെഴ്‌സിഡസ് ബെന്‍സ് ചെയര്‍മാന്‍ ഒല കെലെനിയസ് വ്യക്തമാക്കി.1962-ല്‍ നിര്‍മ്മിച്ച ഫെരാരി 250 ജി.ടി.ഒ 2018-ല്‍ 48 മില്യണ്‍ യുഎസ് ഡോളറിന് ലേലം ചെയ്തിരുന്നു. ഈ റെക്കോര്‍ഡാണ് ഉഹ്‌ലെന്‍ഹൗട്ട് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.