ആർ സി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിത രാമചന്ദ്രന്റെ മനോഹരമായ വരികൾക്ക് ഷംനാദ് ജമാൽ സംഗീത സംവിധാനം നിർവഹിച്ച കുഞ്ഞോമനകളുടെ മനം കവരുന്ന ഒരു താരാട്ട് പാട്ട് ഈ വിഷുവിന് നിങ്ങൾക്കായി സമർപ്പിക്കുന്നു…
മറ്റൊരു സവിശേഷത പാടിയിരിക്കുന്നത് മലയാളികളുടെ സ്വന്തം (സിത്തുമണി)സിതാര കൃഷ്ണകുമാർ ആണ്.ഉറപ്പായിട്ടും മലയാളികളുടെ മനം കവരുന്ന ഗാനം തന്നെയായിരിക്കും ഇത്…. ഈ ഗാനം ചിത്രീകരിച്ചു സംവിധാനം നിർവഹിച്ചത് ദിവകൃഷ്ണ വി ജെ ആണ്….നിർമാണം ഗണേഷ് ആർ ചന്ദ്രൻ.ക്യാമറ ആഷിക് ബാബു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരിക്കുന്നതാണ് ഏറെ സവിശേഷത കൂടാതെ മോഡലും ഡാൻസറുമായ ദേവു രാമചന്ദ്രൻ, മാസ്റ്റർ സിദ്ധാർഥ് വിവേക്, അനിത രാമചന്ദ്രൻ എന്നിവർ ആണ്. സ്റ്റുഡിയോ ജെ എം മ്യൂസിക് പ്രൊഡക്ഷൻ,മൈ സ്റ്റുഡിയോ. ഓർകസ്ട്രേഷൻ ലിജിൻ ആവാസ്, സംവിധാന സഹായികൾ വിശാഖ് മധു,ഏയ്‌ഞ്ചൽ മംഗൻ. ഇത്തവണത്തെ മലയാളികളുടെ വിഷു ഈ താരാട്ടു പാട്ട് കേട്ട് കൊണ്ട് മനോഹരമാകട്ടെ.