പ്രേം നസീർ സുഹൃത് സമിതി വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ഇഫ്താർ സംഗമം നടത്തുന്നു

0

ഡി.കെ.മുരളി എം.എൽ.എ. ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

ആത്മസമർപ്പണത്തിന്റെയും , വ്രതശുദ്ധിയുടെയും ,സഹനത്തിന്റെയും ,ശാന്തിയുടേയും പരിശുദ്ധ റംസാൻ പുണ്യ നാളുകളിൽ പ്രേംനസീർ സുഹൃദ് സമിതി മുൻവർഷങ്ങളിലെ പോലെ ഇഫ്ത്താർ സംഗമം ഇക്കൊല്ലം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അശരണരുടെ കാരുണ്യ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ തോന്നയ്ക്കൽ ഉവൈസ് അമാനി യുടെ കാരുണ്യ തണലിൽ ഏപ്രിൽ 25 വൈകുന്നേരം 4 മണിക്ക് ഇഫ്താർ സംഗമം 2022 സംഘടിപ്പിക്കുന്നു .

നമുക്കേവർക്കും അവരോടൊപ്പം ഒത്തുചേരാം.നമ്മുടെ പ്രിയ ഗായകരുടെ ഗാനങ്ങൾ സമർപ്പിക്കാം .

You might also like

Leave A Reply

Your email address will not be published.