നഗരത്തില്‍ താളം തെറ്റിയ സ്‌മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0

വിഷയം ചര്‍ച്ച ചെയ്യാന്‍ 22ന് മുഖ്യമന്ത്രി യോഗം വിളിച്ചു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലാണ് മീറ്റിംഗ്. മന്ത്രിമാരായ എം.വി ഗോവിന്ദന്‍,ജില്ലയിലെ മന്ത്രിമാര്‍,സ്‌മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന മണ്ഡലത്തിലെ എം.എല്‍.എമാര്‍,സ്‌മാര്‍ട്ട് സിറ്റി അധികൃതര്‍,നഗരസഭ പ്രതിനിധികള്‍,കെ.എസ്.ഇ.ബിയിലെയും ജല അതോറിട്ടിയിലെയും ഉദ്യോഗസ്ഥര്‍‌,പൊലീസ്,ജില്ലാ കളക്‌ടര്‍,ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്‌മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ നഗരവാസികള്‍ വലഞ്ഞിരുന്നു.ഇതില്‍ പല സ്ഥലങ്ങളിലും കുഴിയെടുത്തതല്ലാതെ ജോലികളൊന്നും നടക്കുന്നില്ല.പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്.നിര്‍മ്മാണം നടക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കില്‍ പല ദിവസങ്ങളിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കം ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. മഴക്കാലം കൂടിയെത്തിയതോടെ നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമായി. ഇതുസംബന്ധിച്ച്‌ നിരവധി റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഒടുവിലാണ് മുഖ്യമന്ത്രി നേരിട്ട് സ്‌മാര്‍ട്ട് റോഡുകളുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നത്.

നഗരസഭയുടെ നിലപാട് ഇങ്ങനെ

സ്‌മാര്‍ട്ട് സിറ്റി പദ്ധതികള്‍ ടെന്‍ഡറെടുത്ത് നടക്കുന്ന പല കരാറുകാര്‍ക്കും ആവശ്യത്തിന് മാനവവിഭവ ശേഷിയില്ലെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍.കൂടുതല്‍ തൊഴിലാളികളെ രംഗത്തിറക്കി പദ്ധതി അതിവേഗം പൂര്‍ത്തിയാക്കണമെന്നാണ് നഗരസഭയുടെ നിലപാട്. മഴക്കാലം എത്തുംമുമ്ബേ പകലും രാത്രിയുമായി നിന്ന് ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടും. ഇപ്പോള്‍ കുഴിച്ചിരിക്കുന്ന റോഡുകളുടെയെങ്കിലും പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നഗരസഭയുടെ നിലപാട്.നഗരസഭ ഇടപെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ട്.

സര്‍വത്ര നഷ്‌ടം

2021 മേയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട 1135 കോടി രൂപയുടെ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌ 650 കോടി രൂപയുടെ സ്‌മാര്‍ട്ട്‌ റോഡ്‌ പദ്ധതി. നഗരഹൃദയത്തിലെ 9 വാര്‍ഡുകളിലെ 15 പ്രധാനപ്പെട്ട റോഡുകളുടെ നവീകരണമാണ്‌ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്‌. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ 2022 മേയ് വരെ സമയം ദീര്‍ഘിപ്പിച്ച്‌ നല്‍കിയത്.എന്നാല്‍ പദ്ധതി കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രമുള്ളപ്പോള്‍ 139 കോടി രൂപ മാത്രമാണ്‌ ചെവഴിച്ചിട്ടുളളത്‌.പദ്ധതിച്ചെലവിന്റെ വെറും 12% മാത്രമാണിത്.പൂര്‍ത്തീകരിച്ച പദ്ധതിക്ക്‌ ചെലവിട്ട തുക 4.98 കോടി രൂപ മാത്രമാണ്.

You might also like

Leave A Reply

Your email address will not be published.