ആഗോളതലത്തില്‍ 1000 കോടി പിന്നിട്ട് ആര്‍ആര്‍ആര്‍ കുതിക്കുന്നു

0

ആദ്യ ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ ഇന്ത്യയില്‍ നിന്നും ആഗോള തലത്തിലും സ്വന്തമാക്കുന്ന ചിത്രം എന്ന റെക്കൊഡ് ബാഹുബലി-2നെ പിന്തളി കരസ്ഥമാക്കിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. 1000 കോടി ഗ്രോസ് കളക്ഷനിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമയാണിത്. കേരളമുള്‍പ്പടെ എല്ലാ സെന്ററുകളിലും ചിത്രം വിതരണക്കാര്‍ക്ക് ലാഭത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.1920 കാലഘട്ടം പറയുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ .ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ , ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ വേഷമിട്ടിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.