019 ലെ വേനല്‍ക്കാലത്ത് 15 മില്യണ്‍ യൂറോയുടെ ഇടപാടില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നില്‍ (പിഎസ്‌ജി) നിന്ന് ജര്‍മ്മന്‍ ക്ലബ്ബിലേക്ക് 22-കാരന്‍ മാറിയിരുന്നു.ഈ സീസണില്‍ ബുണ്ടസ്‌ലിഗ വമ്ബന്മാര്‍ക്ക് വേണ്ടി മികച്ച ഫോമിലാണ് അദ്ദേഹം, 25 ലീഗ് മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും ഏഴ് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.മുഹമ്മദ് സലായുടെ പകരക്കാരനായി ആണ് ലിവര്‍പൂള്‍ ഡയബിയെ കാണുന്നത്. ആന്‍ഫീല്‍ഡിലെ സലായുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയത് മൂലം ഫോര്‍വേഡുകളെ തപ്പി ഇറങ്ങിയിരിക്കുകയാണ് ലിവര്‍പൂള്‍.ഇസ്മായില സാര്‍, ഔസ്മാന്‍ ഡെംബെലെ എന്നിവരുള്‍പ്പെടെ നിരവധി കളിക്കാരുടെ വാര്‍ത്തകള്‍ ലിവര്‍പൂള്‍ ഫോളോ ചെയ്യുന്നുണ്ട്.ബയര്‍ ലെവര്‍കുസനുമായുള്ള കരാറില്‍ ഡയബിക്ക് മൂന്ന് വര്‍ഷം ശേഷിക്കുന്നു.മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് അനുസരിച്ച്, ലിവര്‍പൂളിന് താരത്തിന്‍റെ ട്രാന്‍സഫര്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 60 ദശലക്ഷം യൂറോ നല്‍കേണ്ടി വരും.