ഭൂരിഭാഗം താരങ്ങളും ടീമില്‍ തുടരും; താനും ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

0

ഈ ടീമില്‍ എല്ലാവരും അടുത്തുനില്‍ക്കുന്നു. നിലവിലെ കെട്ടുറപ്പ് തുടരണം. കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തണം. കൊച്ചിയിലെ മഞ്ഞക്കടലിന് നടുവില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ആ ആര്‍പ്പുവിളികള്‍ ടീമിനാകെ ഊര്‍ജമാവും. സ്വന്തം കാണികളുടെ ആരവങ്ങള്‍ക്ക് നടുവില്‍ ടീമിന് ഇതിലും നന്നായി കളിക്കാനാവുമെന്ന് വുകമനോവിച്ച്‌ പറഞ്ഞു.അതേസമയം ക്യാപ്റ്റല്‍ അഡ്രിയാന്‍ ലൂണ, സൂപ്പര്‍ താരം സഹല്‍ അബ്ദുസമദ് എന്നിവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വുകോമാനോവിച്ച്‌ ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പേശീവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സഹല്‍ അബ്ദുസമദ് ഫൈനലില്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. രണ്ടാംപാദ സെമിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സഹലിന് പിന്‍തുട ഞരമ്ബില്‍ പരിക്കേറ്റത്. സഹല്‍ ദേശീയ ടീമിനും ആവശ്യമുള്ള കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോച്ച്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

You might also like

Leave A Reply

Your email address will not be published.