ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു ബ്രസീല്‍

0

ജയത്തോടെ യോഗ്യത റൗണ്ടില്‍ 17 മത്സരങ്ങളില്‍ 45 പോയിന്റുകള്‍ എന്ന റെക്കോര്‍ഡ് കുറിച്ച കാനറികള്‍ ഒന്നാമത് ആയാണ് ഖത്തര്‍ ലോകകപ്പിന് എത്തുക. ബൊളീവിയക്ക് ഒരവസരവും നല്‍കാന്‍ ഇല്ലാത്ത പ്രകടനം ആണ് നെയ്മറിന്റെ അഭാവത്തിലും ബ്രസീല്‍ പുറത്ത് എടുത്തത്. റിച്ചാര്‍ലിസന്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ബ്രൂണോ ഗുയിമാരസ്, ലൂകാസ് പക്വറ്റ എന്നിവര്‍ ആണ് മറ്റു ഗോളുകള്‍ ബ്രസീലിനു ആയി നേടിയത്.മനോഹരമായിരുന്നു ആദ്യ ഗോള്‍, ബ്രൂണോയുടെ പാസില്‍ നിന്നു ആദ്യ പകുതിയില്‍ 24 മത്തെ മിനിറ്റില്‍ പക്വറ്റ ബ്രസീലിന്റെ ആദ്യ ഗോള്‍ കണ്ടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം വീണു കിട്ടിയ അവസരം മുതലാക്കിയ റിച്ചാര്‍ലിസന്‍ ബ്രസീല്‍ മുന്‍തൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ 66 മത്തെ മിനിറ്റില്‍ പക്വറ്റയുടെ ക്രോസില്‍ നിന്നു അതിമനോഹരമായ വോളിയിലൂടെ ബ്രൂണോ ബ്രസീലിന്റെ വലിയ ജയം ഉറപ്പിച്ചു. ബ്രസീലിനു ആയി ന്യൂകാസ്റ്റില്‍ താരത്തിന്റെ ആദ്യ ഗോള്‍ ആയിരുന്നു ഇത്. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റില്‍ ബ്രൂണോയുടെ ഷോട്ടില്‍ നിന്നു വന്ന റീ ബൗണ്ട് ലക്ഷ്യം കണ്ട റിച്ചാര്‍ലിസന്‍ ബ്രസീലിന്റെ വലിയ ജയം പൂര്‍ത്തിയാക്കുക ആയിരുന്നു. ഖത്തറിലേക്ക് തങ്ങള്‍ ഒരുങ്ങി തന്നെയാണ് എന്ന സൂചനയാണ് ബ്രസീല്‍ ഈ പ്രകടനങ്ങള്‍ കൊണ്ടു നല്‍കുന്നത്

You might also like

Leave A Reply

Your email address will not be published.