പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങള്‍

0

പോഷകങ്ങളുടെ ഒരു കലവറയാണ് പെരുംജീരകം. കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് പെരുംജീരകം.മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതില്‍ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു.കാന്‍സര്‍ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ (Anethole) ‘അനെത്തോള്‍’ എന്ന സംയുക്തം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു.പെരുംജീരകത്തിലെ അനെത്തോള്‍ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.പെരുംജീരകത്തില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്.പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു.പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാര്‍​ഗമാണെന്നും ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.പെരുംജീരകം പൊട്ടാസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടം കൂടിയാണ്, പൊട്ടാസ്യം കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും അവശ്യ ഘടകമായതിനാല്‍, ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.ദഹനപ്രശ്നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദ​ഗ്ധര്‍ പറയുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഈ ചായ നല്ലതാണ്.
പെരുംജീരകം ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം.പെരുംജീരകം ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

You might also like

Leave A Reply

Your email address will not be published.