നയന്‍‌താര വിവാഹിതയായോ? നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് താരം

0

നയന്‍താരയും സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധനേടാറുണ്ട്.എന്നാല്‍, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിഘ്‌നേഷിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങി വരുന്ന നയന്‍താരയുടേതാണ്. നയന്‍താര കുര്യന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങളുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതാണ് താര വിവാഹം കഴിഞ്ഞോ എന്ന സംശയത്തിന് പിന്നില്‍.മകം തൊഴുവാന്‍ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്‌നേഷും എത്തിയിരുന്നു. എന്നാല്‍ അന്ന് നെറ്റിയില്‍ സിന്ദൂരം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പുതിയ വീഡിയോ ചര്‍ച്ചയാകുകയാണ്.

You might also like

Leave A Reply

Your email address will not be published.