ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിൽ പ്രതികരണവുമായി എം.എ യൂസഫലി

0

ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതുമാണ് ബജറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. വ്യാവസായിക വളര്‍ച്ച ഗണ്യമായി മുന്നോറ്റം ഉണ്ടാകും. വ്യാവസായിക വളര്‍ച്ചയ്ക്ക് ഊന്നൽ നൽകുന്ന ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് മികച്ച തീരുമാനം ആണ്.ഇത് വ്യാവസായിക മേഖലയിൽ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകരമാകുമെന്നും യൂസഫലി വ്യക്തമാക്കി. കേരളത്തിന്റെ തനത് ഉല്പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ളതാണ് മിനി ഫുഡ് പാര്‍ക്കുകള്‍. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് കൂടുതൽ ഉപകാരം ഉണ്ടാക്കും. അതേസമയം, വിവര സാങ്കേതികവിദ്യ, വിനോദ സഞ്ചാരം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കൂടുതൽ ശ്രദ്ധ കേരളം കേന്ദ്രീകരിച്ചു. ഇത് ഈ മേഖലകളിൽ കൂടുത. നിക്ഷേപകരെ കേരളത്തിൽ എത്തിക്കും. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ മേഖലയിലും കേരളം ശ്രദ്ധ നൽകിയെന്ന് യൂസഫലി വ്യക്തമാക്കി. ഇത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താൻ കാരണം ആകും. വിദ്യാഭ്യാസ മേഖലയെയും ബഡ്ജറ്റ് അവതരണത്തിൽ കേരളം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യത്തിന് പ്രാധാന്യം നൽകുന്നതായിരുന്നു കേരള ബജറ്റ്. ഇതിലൂടെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന് യൂസഫലി വ്യക്തമാക്കുന്നു. അതേസമയം, കേരളത്തിന് പ്രവാസികളോടുള്ള ഇടപെടലിലും യൂസഫലി മികച്ച അഭിപ്രായം വ്യക്തമാക്കി. പുതിയതായി കേരളം രൂപകല്പന ചെയ്യുന്ന പ്രവാസി ഏകോപന, പുനർ സംയോജന പദ്ധതി പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ അദ്ദേഹം പറയുന്നത്.

You might also like

Leave A Reply

Your email address will not be published.