ഉക്രയിൻ യുദ്ധക്കെടുതികളിൽ അഭയാർത്ഥികളാക്കപ്പട്ട്
ഉക്രയിൽ അതിർത്തികളിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് UNHCR)മായി ചേർന്ന് USPF നിർവ്വഹിച്ചു

0

റഷ്യ -ഉക്രയിൻ യുദ്ധക്കെടുതികളിൽ അഭയാർത്ഥികളാക്കപ്പട്ട്
ഉക്രയിൽ അതിർത്തികളിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നാഷൻ ഹൈക്കമ്മീഷണർ ഓഫ് റഫ്യൂജിസ് ഏജൻസി (UNHCR)മായി ചേർന്ന് USPF നിർവ്വഹിച്ചു

പോരുന്ന പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാൻ USPF മലബാർ ചാപ്റ്റർ യോഗം തീരുമാനിച്ചു.നിലവിൽ ക്യാമ്പുകളിലേക്ക് നൽകി വരുന്ന
അതിശൈത്യത്തെ നേരിടുന്നതിന്നുള്ള വസ്ത്രങ്ങളും,പുതപ്പും നുട്രീഷ്യസ് ഫുഡും വാങ്ങുന്നതിനുള്ള സഹായ ധനം മലബാറിൽ നിന്ന് കൂടി അടിയന്തിരമായി നൽകുവാനും യോഗം തീരുമാനിച്ചു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് നിലവിൽ തെക്കൻ മേഖലയിൽ തിരുവനന്തപുരത്തും മധ്യകേരളത്തിൽ എറണാകുളത്തുമാണ് ചാപ്റ്ററുകളുള്ളത്.

പീസ് ബിൽഡിങ്ങ്, സോഷ്യൽ സർവ്വീസ്, സോഷ്യൽ വർക്ക്, സോഷ്യൽ ആക്ഷൻ, സോഷ്യോ എക്കണമിക് എംപവർമെന്റ്, സോഷ്യൽ റിസർച്ച് എന്നീ മേഖലകളിലെ പ്രവർത്തനത്തിന്നുള്ള രൂപരേഖ യോഗം അംഗീകരിച്ചു.

USPF ന്റെ മലബാർ ചാപ്റ്റർ ചെയർമാനായി പി.എ. ഹംസയേയും മെമ്പർ സെക്രട്ടറിയായി എം.വി. റംസി ഇസ്മായിലിനേയും തിരഞ്ഞെടുത്തു.


സുലൈഖ ബാബൂട്ടി (വൈസ് ചെയർമാൻ) അവന്തിക എസ് രാജ് (സെക്രട്ടറി) മുഹമ്മദ് ലബീബ്.കെ (കോ-ഓഡിനേറ്റർ, കോഴിക്കോട്) എം.എം.ഹാജറ (കോ-ഓഡിനേറ്റർ, കാസർകോഡ്) രമേശ് പയ്യന്നൂർ (കോ-ഓഡിനേറ്റർ, കണ്ണൂർ )അഡ്വ.അർഷദ് നിഹാൽ (കോ-ഓഡിനേറ്റർ, വയനാട് ) യൂനുസ് മോൻ. കെ.ടി (കോ-ഓഡിനേറ്റർ, മലപ്പുറം) എന്നിവരേയും യോഗം തിരഞ്ഞെടുത്തു.


ഫൗണ്ടർ ചെയർമാൻ ഉബൈസ് സൈനുൽ ആബിദീന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന യോഗം USPF നാഷണൽ വൈസ് ചെയർമാനും BRAHMOS മുൻ മനേജിങ്ങ് ഡയറക്ടറുമായ ജോൺസൺ പീറ്റർ ഉൽഘാടനം ചെയ്തു.

രക്ഷാധികാരി ഡോ.ഇസ്മായിൽ സേട്ട് , പി.എ. ഹംസ,നാജിയ അബ്ദുൽ വഹാബ്,ദിൽ ഷാദ്.സി.പി,മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു.
എം.വി.റംസി ഇസ്മായിൽ സ്വാഗതവും,ഡോ. അദ്നാൻ ഫാറൂഖ് നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.