ഹിജാബ് വിഷയം ഐക്യദാർഢ്യ കൂട്ടായ്മ നടത്തി ഡോക്ടർ ജെ ദേവിക

0

തിരുവനന്തപുരം രാജ്യത്തെ സാമൂഹിക അന്തരീക്ഷവും സമാധാനവും തകർക്കുവാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് പ്രമുഖ ആക്ടിവിസ്റ്റായ ഡോക്ടർ ജെ ദേവിക അഭിപ്രായപ്പെട്ടു. കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. ഇസ്ലാമിക് കൾച്ചർ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ അധ്യക്ഷതയിൽ കൂടിയ ഐക്യദാർഢ്യ കൂട്ടായ്മയിൽ തിരുവനന്തപുരം സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തി സെക്രട്ടറി അബൂബക്കർ സ്വാഗതവും ട്രഷറർ അനസ് മുഹമ്മദ് ഇസ്മായിൽ നന്ദിയും രേഖപ്പെടുത്തി.

You might also like

Leave A Reply

Your email address will not be published.