മാര്‍ച്ചു ഒന്നുമുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളൂ

0

റോഡപകടങ്ങള്‍ കുറക്കുന്നതിനായി പരിശോധനാ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന് കൂടുതല്‍ അധികാരം നല്‍കി.അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള അധികാരം എന്‍ഫോഴ്സ്‌മെന്റ് എംവി.ഐമാര്‍ക്ക് നല്‍കും. നിലവില്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കുമേ ഇത്തരം അധികാരങ്ങളുള്ളൂ. അപകട സ്ഥലത്തെ പ്രാഥമിക വിവരം പൊലീസുമായി പങ്കുവയ്ക്കുന്നതിനും പരിശോധിക്കുന്നതിനും ഉള്ള അധികാരം ഇപ്പോള്‍ ആര്‍.ടി.ഒ ഓഫിസിന്റെ ചുമതലയുളള ആര്‍.ടി.ഒയ്ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും മാത്രമാണ്. ഇത് എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന് നല്‍കുന്നതിലൂടെ കേസ് അന്വേഷിക്കുന്ന പൊലീസിനും വേഗത്തില്‍ നടപടിക്രമം പൂര്‍ത്തികരിക്കാനാകും.

രേഖകള്‍ സോഫ്ട്‌വെയറില്‍

വാഹനാപകടം നടന്ന ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ ഐ.ആര്‍.എ.ഡി സോഫ്റ്റ് വെയറില്‍ നിന്ന് ലഭിക്കും. ഓണ്‍ലൈനില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്‌ വൂണ്ട് സര്‍ട്ടിഫിക്കറ്റ്, അപകടസ്ഥലത്തെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വാഹന പരിശോധന സര്‍ട്ടിഫിക്കറ്റ് എല്ലാം വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും.

ലൈസന്‍സ് റദ്ദാക്കലിനുള്ള കുറ്റം

1.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ

2.അസ്ഥിക്ക് ഒടിയല്‍

3,അലക്ഷ്യമായും ഉദാസീനവുമായി വാഹനം ഓടിക്കല്‍

4.മദ്യപിച്ച്‌ വാഹനം ഓടിക്കല്‍

You might also like

Leave A Reply

Your email address will not be published.