കിംസ്ഹെല്‍ത്തില്‍ പീഡിയാട്രിക് എപ്പിലെപ്സി ക്ലിനിക് ആരംഭിച്ചു

0

തിരുവനന്തപുരം: കിംസ്ഹെല്‍ത്തില്‍ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമായി എപ്പിലെപ്സി (അപസ്മാരം) ക്ലിനിക് ആരംഭിച്ചു. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു രണ്ടു മുതല്‍ നാലുവരെയാണ് ക്ലിനിക്ക്.


വിദഗ്ധ പരിശോധനയ്ക്കുള്ള വീഡിയോ ഇഇജി, എംആര്‍ഐ ബ്രയിന്‍, ഡ്രഗ് ലെവല്‍ മോണിറ്ററിംഗ്, സ്ലീപ് സ്റ്റഡി സൗകര്യങ്ങള്‍ ലഭ്യമാണ്. വിവിധ ചികിത്സകള്‍ക്കു ശേഷവും രോഗം ഭേദമാകാത്ത കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനമാണ് ലക്ഷ്യം.
 ഇത്തരം കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന മറ്റു പ്രശ്നങ്ങളായ ബുദ്ധിവൈകല്യം, ഹൈപ്പര്‍ആക്റ്റിവിറ്റി, ഓട്ടിസം, പഠനവൈകല്യം എന്നിവയ്ക്ക് വിദഗ്ധ പരിശോധനയും പ്രത്യേക പരിശീലനവും ലഭിക്കും. മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നതിനാലുള്ള പാര്‍ശ്വഫലങ്ങളായ ഹൈപ്പോതൈറോയിഡിസം, അമിതഭാരം, ഉറക്കക്കുറവ്, ഉറക്കകൂടുതല്‍ എന്നിവ പ്രാരംഭത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്.
മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത രോഗികളെ നേരത്തേ തിരിച്ചറിയുകയും ശസ്ത്രക്രിയ വേണ്ടവരെ റഫര്‍ ചെയ്യുകയും ചെയ്യും. ശസ്ത്രക്രിയയിലും ഭേദപ്പെടാന്‍ സാധ്യതയില്ലാത്ത കുട്ടികളില്‍ കീറ്റോജനിക് ഡയറ്റ് തെറാപ്പി 30 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കീറ്റോജനിക് തെറാപ്പി തനതായ ശൈലിയില്‍ ചെയ്യുന്ന ആശുപത്രികള്‍ കേരളത്തില്‍ വളരെ കുറവാണ്. ഈ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ ന്യൂറോളജിസ്റ്റുകളുടേയും ഡയറ്റീഷ്യന്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും.
പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളായ ഡോ. ഡി കല്‍പന, ഡോ. മുഹമ്മദ് കുഞ്ഞ്, ഡെവലപ്മെന്‍റല്‍ പീഡിയാട്രീഷന്‍ ഡോ. റീബ ആന്‍ ഡാനിയേല്‍, ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റുകളായ സുചിത്ര പി എസ്, ഡോ. ലീന സാജു എന്നിവരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.

You might also like

Leave A Reply

Your email address will not be published.