ഏഴ് മിനിറ്റ് നേരത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നനായി യൂട്യൂബര്‍ മാക്‌സ് ഫോഷ്

0

കേള്‍ക്കുമ്ബോള്‍ ഞെട്ടുമെങ്കിലും ഇതെങ്ങനെ സാധിച്ചെന്ന് മാക്സ് തന്റെ ചാനലില്‍ വ്യക്തമാക്കുന്നുണ്ട്. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഇരട്ടി സമ്ബാദ്യവുമായാണ് മാക്‌സ് സമ്ബന്നന്‍മാരില്‍ ഒന്നാമനായത്. ആറ് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിന് ഉടമയാണ് മാക്‌സ്. താന്‍ എങ്ങനെ അതിസമ്ബന്നന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി എന്ന് വിശദീകരിക്കുന്ന വിഡിയോ മാക്‌സ് തന്റെ ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.”10 ലക്ഷം കോടി ഷെയറുകളുള്ള ഒരു കമ്ബനി തുടങ്ങി രജിസ്റ്റര്‍ ചെയ്ത് അതില്‍ ഒരു ഷെയര്‍ 50 പൗണ്ടിന് വില്‍ക്കുകയും ചെയ്താല്‍ എന്റെ കമ്ബനിക്ക് സാങ്കേതികമായി നോക്കുമ്ബോള്‍ നിയമപരമായി 500 ബില്യണ്‍ പൗണ്ട് വിലമതിക്കും,” മാക്സിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്ന കാഴ്ചക്കാരെയെല്ലാം ഒന്ന് അമ്ബരപ്പിക്കും. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നതുവഴി താന്‍ ലോകത്തിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയാകും എന്നാണ് മാക്സിന്റെ അവകാശവാദം.

അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ്

ഒന്‍പത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് മാക്‌സ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. നമ്മുടെ കണ്‍മുന്നില്‍ മാക്‌സ് ഒരു കമ്ബനി സൃഷ്ടിച്ചെടുക്കുകയാണ്. അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ് എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ചെയ്തുതുടങ്ങി. എന്താണ് കമ്ബിനിയുടെ ഉദേശലക്ഷ്യം എന്ന ചോദ്യത്തിന് പണം നേടുക എന്നാണ് മാക്‌സ് പൂരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ സാധാരണ കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ക്ക് രണ്ട് ദിവസത്തെ കാലതാമസമെടുക്കുമെങ്കില്‍ മാക്‌സിന് അത് നിമിഷങ്ങള്‍ക്കകം ലഭിച്ചു. അങ്ങനെ അയാള്‍ ഔദ്യോഗികമായി കമ്ബനി സ്ഥാപിച്ചു.

ഇതൊരു സുരക്ഷിത നിക്ഷേപമല്ല!

കൈയില്‍ ആകെയുണ്ടായിരുന്നു സ്യൂട്ട് ധരിച്ച്‌ ഒരു മേശയും കസേരയും എടുത്തിരുന്ന മാക്‌സ് വഴിയിലൂടെ പോയ ആളുകളെ വിളിച്ചുനിര്‍ത്തി തന്റെ കമ്ബനിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. അവിടെയും സാമ്ബത്തികമായി ഇതൊരു സുരക്ഷിത നിക്ഷേപമല്ലെന്ന മുന്നറിയിപ്പ് മാക്‌സ് ആളുകള്‍ക്ക് നല്‍കുന്നുണ്ട്. ഒടുവില്‍ ഒരു സ്ത്രീ അയാള്‍ക്ക് 50 പൗണ്ട് നല്‍കാമെന്ന് സമ്മതിക്കുന്നു. പിന്നാലെ മൂല്യനിര്‍ണ്ണയ ഉപദേഷ്ടാവിനെ സമീപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആ വാര്‍ത്ത മാക്‌സിനെ തേടിയെത്തിയത്. നല്‍കിയിരിക്കുന്ന വിവരമനുസരിച്ച്‌ അണ്‍ലിമിറ്റഡ് മണി ലിമിറ്റഡിന്റെ വിപണി മൂലധനം 500 ബില്യണ്‍ പൗണ്ട് അതായത് ഏകദേശം 50 ലക്ഷം കോടി ആണെന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. എങ്കിലും ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.

തട്ടിപ്പ് കമ്ബനിക്ക് വരുമാനമോ ഈ കണക്കുകള്‍ സാധൂകരിക്കുന്ന മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തതിനാല്‍ സാങ്കോതികത്വം ചൂണ്ടിക്കാട്ടിതന്നെ മാക്‌സിന്റെ കമ്ബനിക്ക് മേല്‍ തട്ടിപ്പാരോപണം വന്നു. പിന്നീട് തന്റെ ഷെയര്‍ വാങ്ങിയ സ്ത്രീയെ കണ്ട് കമ്ബനി പിരിച്ചുവിടാനുള്ള ശ്രമകരമായ ജോലിയിലായി ഇയാള്‍. ഇമെയില്‍ മുഖാന്തരം അവരുമായി ബന്ധപ്പെട്ട് ഒടുവില്‍ കമ്ബനി മാക്‌സ് പിരിച്ചുവിട്ടു.

You might also like

Leave A Reply

Your email address will not be published.