ഇന്ത്യയുടെ വാനമ്ബാടി ലത മ​​ങ്കേഷ്കറിന്റ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം

0

മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപ​ത്രിയില്‍ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മ​​ങ്കേഷ്കറിന്റെ അന്ത്യം.സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാര്‍ക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയില്‍ എത്തുംകോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു ലതയെ ശനിയാ​ഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവര്‍ വിട പറഞ്ഞത്.സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറില്‍ 1929 സെപ്റ്റംബര്‍ 28നാണ് ലത മങ്കേഷ്‌കര്‍ ജനിച്ചത്. ആദ്യ പേര്​ ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛന്‍ ലത എന്ന് പുനര്‍നാമകരണം ചെയ്തു, അച്ഛനില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതല്‍ പിതാവി​ന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. . 1942ല്‍ മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട്​ ഗായികയായി മാറി. ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. ‘നെല്ല്​’ എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന കദളി കണ്‍കദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനമാണ് മലയാളത്തില്‍ ആലപിച്ചത്​.2001ല്‍ ഏറ്റവും വലിയ സിവിലിയന്‍ പുരസ്​കാരമായ ‘ഭാരതരത്​നം’ നല്‍കി രാജ്യം ലത മ​ങ്കേഷ്​കറെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു. 1999ല്‍ ലതയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്​തിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതയുടെ ഇളയ സഹോദരിയാണ്.

You might also like

Leave A Reply

Your email address will not be published.