അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തമകന്‍ അന്മോള്‍ അംബാനി വിവാഹിതനായി

0

കൃഷ ഷാ ആണ് വധു. മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്.ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തില്‍ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.ചുവപ്പ് ലെഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് കൃഷയെത്തിയത്. വെള്ള ഷെര്‍വാണിയാണ് അന്മോള്‍ ധരിച്ചത്. ടിന അംബാനി കറുപ്പ്, ചുവപ്പ് നിങ്ങളിലുള്ള ലെഹങ്ക ധരിച്ചപ്പോള്‍ ഭര്‍തൃസഹോദരന്‍ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പഴ്‌സനുമായ നിത അംബാനി പിങ്ക് ലെഹങ്കയില്‍ തിളങ്ങി.റിലയന്‍സ് കാപ്പിറ്റലിന്റെ ഡയറക്ടര്‍ ആണ് അന്മോള്‍ അംബാനി. ഡിസ്‌കോ എന്ന സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റിന്റെ സ്ഥാപകയും സിഇഒയുമാണ് കൃഷ.

You might also like

Leave A Reply

Your email address will not be published.