കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു ” ബേബിസാം “

0

മിഥുൻ രമേശ് (Mithun Ramesh), അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് (Jeevanbose) കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബേബി സാം’ (Baby Sam) എന്ന ചിത്രം സൈനാ പ്ലെയ് (sainaplay)എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു .

കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് സിനിമയിപ്പോൾ . തീർത്തും ഒരു ഫാമിലി എൻ്റർടെയ്നർ ത്രില്ലിഗ് മൂവിയാണ്.നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.ഇതിനോടകം തന്നെ ബേബി സാം സിനിമയിലെ ഗാനങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു മധു ബാലകൃഷ്ണൻ ആണ് പാട്ട് പാടിയിരിക്കുന്നത് ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. എഡിറ്റിംഗ്- റാഷിൻ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- ജസ്റ്റിൻ ആന്റെണി, മേക്കപ്പ്- നാഗിൽ അഞ്ചൽ, കോസ്റ്റ്യൂം- അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ- യെല്ലോ ടൂത്ത്,

You might also like

Leave A Reply

Your email address will not be published.