15 കിലോ ശേഷിയുള്ള സ്ഫോടനത്തെ വരെ ചെറുക്കും!!! മെഴ്സിഡസ് – മെയ്ബാഷ് എസ് 650 കാറുകള്‍ ഇനി മോദിയ്ക്കും

0

15 കിലോ ശേഷിയുള്ള സ്ഫോടനത്തെ വരെ ചെറുക്കാനും, പഞ്ചറായാലും ഓടുന്ന പ്രത്യേക ടയറുകള്‍ അടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള മെഴ്സിഡസിന്റെ പുത്തന്‍ വാഹനമായ മെഴ്സിഡസ് – മെയ്ബാഷ് എസ് 650 കാറുകളാണ് പ്രധാനമന്ത്രിയ്ക്ക് സഞ്ചരിക്കാന്‍ പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയെക്കരുതിയാണ് പുതിയ നീക്കം.കഴിഞ്ഞ തവണ റഷ്യന്‍ പ്രസിഡന്ര് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മോദി എത്തിയത് പുതിയ കാറിലായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയ്സര്‍ എന്നീ വാഹനങ്ങള്‍ക്ക് പകരമായാണ് മെഴ്സിഡസിന്റെ പുത്തന്‍ മോഡലുകള്‍ എത്തുന്നത്. വി ആര്‍1- ലെവല്‍ സുരക്ഷിതത്വമാണ് ഈ വാഹനം യാത്രക്കാര്‍ക്ക് നല്‍കുന്നത്. 12 കോടി രൂപയാണ് ഒരു മെഴ്സിഡസ് – മെയ്ബാഷ് എസ് 650 കാറിന്റെ വില.

ഇത്തരത്തിലുള്ള രണ്ട് കാറുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്. മൊത്തം 24 കോടിയാണ് ഇരു വാഹനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക. വമ്ബന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. എകെ 47 തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ചില്ലുകളും രണ്ട് മീറ്റര്‍ ചുറ്റളവില്‍ 15 കിലോ ടി എന്‍ ടി സ്ഫോടനത്തെ വരെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഈ കാറിനുള്ളത്. ചില്ലുകളില്‍ പോളികാര്‍ബണേറ്റ് കൊണ്ടുള്ള കോട്ടിംഗും വാഹനത്തിന്രെ അടിവശത്ത് കനത്ത സ്ഫോടനത്തെ വരെ ചെറുക്കാന്‍ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാതകം ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകുന്നപക്ഷം യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന് വേണ്ടി വാഹനത്തിനുള്ളില്‍ പ്രത്യേകമായി വായു സ‌ഞ്ചാരത്തിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.