ബോളിവുഡ് ഇന്നേവരെ കാണാത്ത ആഡംബര കല്യാണം

0

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചു. രണ്ട് പേരുടേയും മതാചാരപ്രകാരമാണ് വിവാഹം. പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്ന്.മെഹന്തി ചടങ്ങിന് പിന്നാലെ സംഗീത് സെറിമണിയും നടന്നു. ഇതിന് പിന്നാലെയായിരുന്നു സെഹ്റ ബന്ദി ചടങ്ങ്. ഇരുവരുടേയും ബന്ധുക്കളും ചില ബോളിവുഡ് താരങ്ങളും ഉള്‍പ്പെടെ 120 പേരാണ് വിവാഹചടങ്ങിന് സാക്ഷികളാകുന്നത്.

രാജസ്ഥാനി രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വിലക്കുണ്ട്. ആലിയ ഭട്ട്, നേഹ ധൂപിയ, അംഗദ് ബേദി, കബിര്‍ ഖാന്‍, മിനി മാതൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ വളരെ നേരത്തെ തന്നെ വിവാഹ വേദിയിലേക്ക് എത്തിയിരുന്നു.നേരത്തെ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമെ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്ത് പറയില്ലെന്ന ഉടമ്ബടിയിലും അതിഥികള്‍ ഒപ്പുവെയ്ക്കണം.വിവാഹത്തിന്റെ 75 ശതമാനത്തോളം ചിലവും കത്രീന കൈഫ് ആണ് വഹിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 25 ശതമാനം ചിലവ് ആകും വിക്കി കൗശല്‍ വഹിക്കുക. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.