ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സാണ് ഇന്ത്യ നേടിയത്.മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 62 റണ്‍സിനാണ് പുറത്തായത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് ടോട്ടലെന്ന നാണക്കേടും പേറിയാണ് ന്യൂസീലന്‍ഡ് പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടിയെങ്കിലും ന്യൂസീലന്‍ഡിന് ഫോളോ ഓണിന് ക്ഷണിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.എന്നാല്‍ ഇന്ത്യ ഫോളോ ഓണിന് ക്ഷണിക്കണമായിരുന്നുവെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. ആദ്യ ഇന്നിങ്‌സിലെ ബൗളിങ് മികവ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് കാട്ടാന്‍ സാധിച്ചാല്‍ ഇന്നിങ്‌സ് ജയം തന്നെ നേടിയെടുക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇപ്പോഴിതാ കോലിയുടെ തീരുമാനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ഡാനിയല്‍ വെട്ടോറി.
1
ന്യൂസീലന്‍ഡിന് തിരിച്ചുവരവ് അസാധ്യമാണെന്നും കോലിയെടുത്തത് മികച്ച തീരുമാനമാണെന്നുമാണ് വെട്ടോറി പറഞ്ഞത്. ‘ലോകത്തിലെ ഒട്ടുമിക്ക ക്യാപ്റ്റന്മാരും ഫോളോ ഓണ്‍ ചെയ്യുന്നതിനോട് വലിയ താല്‍പര്യം കാട്ടാറില്ല. അതിന്റെ കാരണം ബൗളര്‍മാര്‍ക്ക് വിശ്രമം വേണമെന്നതാണ്. അവരുടെ ജോലിഭാരം കുറക്കേണ്ടതായുണ്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 29-30 ഓവറുകള്‍ മാത്രമാണ് പന്തെറിഞ്ഞത്. എന്നാല്‍ കോലി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. ന്യൂസീലന്‍ഡിന് ഇനിയൊരു തിരിച്ചുവരവ് സാധിക്കില്ല. ഏറെക്കുറെ അസാധ്യമാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ധൈര്യത്തോടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാം. ആരാധകര്‍ മാത്രമാണ് ശരിക്കും ഫോളോ ഓണ്‍ ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നത്’- വെട്ടോറി പറഞ്ഞു.
2
ന്യൂസീലന്‍ഡിനെ സംബന്ധിച്ച് ഇനിയൊരു തിരിച്ചുവരവ് കടുപ്പം തന്നെയാണെന്ന് പറയാം. ഇന്ത്യയുടെ ലീഡ് 450 റണ്‍സില്‍ കൂടുതല്‍ ആദ്യ രണ്ട് സെക്ഷനുള്ളില്‍ തന്നെ പിന്നിടാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പൂര്‍ണ്ണ ആധിപത്യം മത്സരത്തിലുണ്ട്. ഇനിയൊരു മടങ്ങിവരവ് സന്ദര്‍ശകര്‍ക്ക് നടത്തണമെങ്കില്‍ അത്ഭുതം തന്നെ സംഭവിക്കണം. കെയ്ന്‍ വില്യംസണില്ലാതെയിറങ്ങിയ ന്യൂസീലന്‍ഡിന് അത്തരമൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണെന്ന് പറയാം.
3
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറും രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റ് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണച്ചാണ് സംസാരിച്ചത്. ‘ഒരുപാട് സമയം മത്സരത്തില്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതില്‍ തെറ്റില്ലെന്ന് തന്നെ പറയാം. ഇന്ത്യക്ക് മുന്നില്‍ വലിയ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഫോമിലല്ലാത്ത താരങ്ങള്‍ക്ക് ബാറ്റിങ്ങിന് അവസരം നല്‍കി ഫോം വീണ്ടെടുക്കാനുള്ള അവസരം ഇപ്പോള്‍ നല്‍കാവുന്നതാണ്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനെക്കാളും അത് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പുജാരക്കും കോലിക്കും റണ്‍സ് നേടി ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്. ഇനിയും മൂന്ന് ദിവസം ടൂര്‍ണമെന്റില്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സിലും ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ തെറ്റില്ല’-വസിം ജാഫര്‍ പറഞ്ഞു.
4
ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് അവസരം വേണം. ഈ മാസം പകുതിയോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങള്‍ എത്രയും വേഗം ഫോം വീണ്ടെടുക്കേണ്ടതായുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ പുജാരയുടെയും കോലിയുടെയും തിരിച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.