ത​ന്നെ ക​ടി​ച്ച​ത് വി​ഷ​മു​ള്ള പാ​മ്ബാ​ണെ​ന്ന് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍

0

പ​ന്‍​വേ​ലി​ലെ ഫാം ​ഹൗ​സി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു താ​ര​ത്തി​ന് പാ​മ്ബ് ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ ന​വി​മും​ബൈ​യി​ലെ കാ​മോ​തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.”ഫാം ​ഹൗ​സി​ല്‍ എ​ത്തി​യ പാ​മ്ബി​നെ താ​ന്‍ ഒ​രു വ​ടി ഉ​പ​യോ​ഗി​ച്ച്‌ പു​റ​ത്തു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​മ്ബോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. പാ​മ്ബ് മൂ​ന്നു ത​വ​ണ ക​ടി​ച്ചു. ഒ​രു​ത​രം വി​ഷ​പ്പാ​മ്ബാ​യി​രു​ന്നു അ​ത്. ആറു മ​ണി​ക്കൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്നു. ഇ​പ്പോ​ള്‍ സു​ഖ​മാ​യി​രി​ക്കു​ന്നു’- സ​ല്‍​മാ​ന്‍ ഖാ​ന്‍ പ്ര​തി​ക​രി​ച്ചു.സ​ല്‍​മാ​ന്‍റെ 56-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​നം ഇ​ന്നാ​ണ്. സ​ല്‍​മാ​ന്‍റെ പു​തി​യ ചി​ത്രം ‘ആ​ന്‍റിം: ദ ​ഫൈ​ന​ല്‍ ട്രൂ​ത്ത്’ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​തു ക​ഴി​ഞ്ഞ മാ​സ​മാ​ണ്.

You might also like

Leave A Reply

Your email address will not be published.