ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ യുവതി കാറിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി; സഹായമായത് ടെസ്ല കാറിലെ ഓട്ടോപൈലറ്റ് മോഡ്

0

നാവിഗേഷന്‍ സംവിധാനം സജ്ജമാക്കിയാല്‍ ഡ്രൈവര്‍ ഇല്ലാതെയും കാറുകള്‍ സ്വയം ഓടിച്ച്‌ യഥാസ്ഥലത്ത് എത്തിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.എന്നാല്‍ ഡ്രൈവര്‍ സീറ്റില്‍ ആരെങ്കിലും ഇരിക്കുമ്ബോള്‍ മാത്രം ഈ ഫീച്ചര്‍ ഉപയോഗിക്കാനാണ് കമ്ബനി ശുപാര്‍ശ ചെയ്യുന്നത്. ഇതിനോടകം നിരവധി ‌‌ഡ്രൈവര്‍മാരുടെ ജീവനാണ് ഈ ഫീച്ചര്‍ രക്ഷിച്ചത്. ഇപ്പോഴിതാ പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ പ്രസവ സമയത്ത് ഉപകാരപ്രദമായിരിക്കുകയാണ് ഈ ഫീച്ചര്‍.ഫിലാഡല്‍ഫിയ സ്വദേശിയായ ഇറാന്‍ ഷെറിയും ഭര്‍ത്താവ് കീറ്റിംഗ് ഷെറിയും അവരുടെ മൂന്നു വയസുള്ള മകന്‍ റാഫയെ പ്രീ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ട്രാഫിക്കില്‍ കുടുങ്ങി കിടക്കുന്ന സമയത്താണ് ഇറാന്‍ ഷെറിക്ക് പ്രസവവേദന തുടങ്ങിയത്. റോഡില്‍ ഗതാഗത തടസം രൂക്ഷമായതിനാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ കീറ്റിംഗ് ഷെറി അവരുടെ ടെസ്ല കാര്‍ ഓട്ടോപൈലറ്റിലേയ്ക്ക് മാറ്റുകയും ആശുപത്രിയിലേയ്ക്ക് നാവിഗേഷന്‍ സംവിധാനം സജ്ജമാക്കുകയും ചെയ്തു. ആശുപത്രയിലേയ്ക്കെത്താന്‍ കുറഞ്ഞത് 20 മിനിറ്റ് സമയം ആവശ്യമായിരുന്നു. ഭാര്യയെ പരിചരിക്കുന്നതിനിടെ കീറ്റിംഗ് കാറിന്റെ സ്റ്റിയറിങ്ങിലും ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിലേയ്ക്ക് എത്തുന്നതിന് മുന്‍പു തന്നെ ഇലക്‌ട്രിക് കാറിന്റെ മുന്‍ സീറ്റിലിരുന്ന് ഇറാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.ട്രാഫിക്കില്‍ പെട്ടപ്പോള്‍ കാറില്‍ വച്ച്‌ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഭാഗ്യവശാല്‍ എല്ലാം സുഗമമായി നടന്നു എന്ന് ഇറാന്‍ പറഞ്ഞു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ശിശുരോഗ വിദഗ്ദ്ധനും പറഞ്ഞു. ആദ്യം കുഞ്ഞിന് ‘ടെസ്ല’ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മേവ് ലില്ലി എന്ന പേര് സ്വീകരിച്ചു. ഓട്ടോ പൈലറ്റ് മോഡ് കാറില്‍ രൂപകല്‍പ്പന ചെയ്തതിന് കീറ്റിംഗ് ഷെറി ടെസ്ല എഞ്ചിനിയര്‍മാര്‍ക്ക് നന്ദി അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.