ചൈനയുടെ മുതുമുത്തശ്ശി അലിമിഹാന്‍ സെയ്​തി 135ാം വയസില്‍ അന്തരിച്ചു

0

സിന്‍ജിയാങ്ങില്‍ ഉയ്​ഗൂരില്‍വെച്ചായിരുന്നു അന്ത്യം.ചൈനയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്​ അലിമിഹാന്‍. 1886 ജൂണ്‍ 25നാണ്​ അലിമിഹാന്‍റെ ജനനം.2013ല്‍ ചൈനയിലെ അസോസിയേഷന്‍ ഓഫ്​ ജെ​റ​േന്‍റാളജി ആന്‍ഡ്​ ​ജെറിയാട്രിക്​സ്​ തയാറാക്കിയ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ ഒന്നാം സ്​ഥാനത്ത്​ ഇടംപിടിച്ചയാളാണ്​ ഈ മുത്തശ്ശി.മരണം സംഭവിക്കുന്നതിന്​ മുമ്ബ്​ വ്യാഴാഴ്ച രാവിലെവരെ കൃത്യമായ ജീവിതചര്യ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അലിമിഹാന്‍. സമയത്തിന്​ ഭക്ഷണം കഴിക്കുക, ദിവസം വെയില്‍ കൊള്ളുക എന്നിവ പാലിച്ചുപോന്നിരുന്നു. കൊച്ചുമക്കളെ നോക്കാനും മുത്തശ്ലി മുന്‍പന്തിയിലുണ്ടായിരുന്നു. ‘ദീര്‍ഘായുസ്​ നഗരം’ എന്നാണ്​ മുത്തശ്ശി താ​മസിച്ചിരുന്ന കോമുക്​സെറിക്​ അറിയപ്പെടുന്നത്​. 90 വയസിന്​ മുകളിലുള്ള നിരവധിപേര്‍ ജീവിച്ചിരിക്കുന്ന സ്​ഥലമാണിവിടം.വയോധികര്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധ നല്‍കിപോരുന്നുണ്ട്​. പ്രാദേശിക സര്‍ക്കാര്‍ കരാര്‍ പ്രകാരം 60 വയസിന്​ മുകളിലുള്ളവര്‍ക്കായി ഡോക്​ടര്‍മാരുടെ സേവനം, സൗജന്യ വാര്‍ഷിക ശാരീരിക പരിശോധനകള്‍ തുടങ്ങിയവ നല്‍കിവരുന്നുണ്ട്​.

You might also like

Leave A Reply

Your email address will not be published.