കോവിഡ് കാലത്തും ബോക്‌സ് ഓഫിസില്‍ തരംഗം തീര്‍ത്ത് സ്‌പൈഡര്‍മാന്‍- നോ വേ ഹോം

0

സോണിയുടെ എക്കാലത്തേയും വലിയ കളക്ഷന്‍ നേടിയ സിനിമയായി മാറുകയാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം. ചൊവ്വാഴ്ച പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച്‌ ആഭ്യന്തരമായി 516.4 മില്ല്യണ്‍ ഡോളറും ലോകമെമ്ബാടുമായി 1.16 ബില്ല്യണ്‍ ഡോളറുമാണ് ഈ സിനിമ നേടിയത്. തിയറ്ററില്‍ മാത്രമാണ് ഈ സിനിമ റിലീസ് ആയത്.മഹാമാരിയില്‍ ജനം ഞെരിഞ്ഞ് അമരുമ്ബോഴും ഒരു നല്ല സിനിമയ്ക്ക് എങ്ങനെ വിജയും നേടാം എന്ന് തെളിയിക്കുകയാണ് ടോം ഹോളണ്ട് നായകനായ സ്‌പൈഡര്‍മാന്‍ നോ വേ ഹോം. റിലീസ് ആയി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ സിനിമ ഇത്രയധികം കളക്ഷന്‍ നേടുന്നത്. മഹാമാരിയുടെ കാലത്ത് തിയറ്ററുകള്‍ക്ക് പ്രതീക്ഷയാവുകയാണ് ഈ സിനിമ. 25കാരിയായ സെന്ധ്യയാണ് സൂപ്പര്‍ ഹീറോയുടെ കാമുകിയായ മിഷേല്‍ ആയി വേഷമിടുന്നത്. റിലീസായി വളരെ പെട്ടെന്നാണ് ഈ സിനിമ ഒരു ബില്ല്യണ്‍ ഡോളര്‍ നേടിയത്.കൊളമ്ബിയ പിക്‌ചേഴ്‌സും മാര്‍വെല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ സൂപ്പര്‍ ത്രില്ലര്‍ നിര്‍മ്മിച്ചത്. സൂപ്പര്‍ ആക്ഷന്‍ ഹീറോയുടെ ഈ സിനിമ സോണിയാണ് വിതരണത്തിന് എത്തിച്ചത്. 2017ല്‍ ജുമാഞ്ജി 404.5 മില്ല്യണ്‍ ഡോളര്‍ നേടിയ ശേഷം ഇതാദ്യമായാണ് സോണിയുടെ ഒരു സിനിമ ഇത്രയധികം കളക്ഷന്‍ നേടുന്നത്.

You might also like

Leave A Reply

Your email address will not be published.