കുട്ടികുരങ്ങിനെ കടിച്ചു കൊന്ന നായകളുടെ എണ്‍പത് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ട് കുരങ്ങുകള്‍ പിടിയില്‍
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ കുരങ്ങുകള്‍ എണ്‍പതോളം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.കുരങ്ങ് കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഒരു മാസത്തിനിടെ 80 ഓളം നായ്ക്കുട്ടികളെ കുരങ്ങന്മാരുടെ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് മജല്‍ഗാവിലെ ഗ്രാമമായ ലവൂലില്‍ നായ്ക്കുട്ടികളുടെ എണ്ണം പൂജ്യമായി കുറഞ്ഞിരുന്നു. ഒടുവില്‍ ഗ്രാമവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ കൊലപാതകികളായ കുരങ്ങുകളില്‍ രണ്ടെണ്ണത്തെ നാഗ്പൂര്‍ വനംവകുപ്പ് സംഘം പിടികൂടി. രണ്ട് കുരങ്ങുകളെയും ബീഡില്‍ നിന്ന് നാഗ്പൂരിലേക്ക് മാറ്റുമെന്നും തുടര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് വിടുമെന്നും ബീഡ് ഫോറസ്റ്റ് ഓഫീസര്‍ സച്ചിന് കാന്‍ഡി പറഞ്ഞു.ലവൂല്‍ ഗ്രാമത്തില്‍ കുരങ്ങന്മാരും നായകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഒരു കുഞ്ഞ് കുരങ്ങിനെ കൊന്നതിനെ നായകള്‍ കൊന്നതിനെ തുടര്‍ന്നാണ്. മരണത്തിന് പ്രതികാരം ചെയ്യാന്‍ കുരങ്ങുകള്‍ നായ്ക്കുട്ടികളെ എടുത്ത് മരങ്ങളില്‍ നിന്നും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നു. നായ്ക്കുട്ടികളെ അന്വേഷിച്ച് കുരങ്ങുകളുടെ സംഘം സ്ഥിരമായി ഗ്രാമത്തില്‍ പ്രവേശിച്ചതോടെ നാട്ടുകാരും ഭയപ്പാടിലായി.നായ്ക്കുട്ടികളെ ഗ്രാമവാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കുരങ്ങുകള്‍ ആളുകള്‍ക്ക് നേരെ തിരിഞ്ഞിരുന്നു. ബീഡിലെ കുരങ്ങുകള്‍ സ്കൂളില്‍ പോകുന്ന കുട്ടികളെയും ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതോടെയാണ് ജനം പ്രതിഷേധിക്കാന്‍ ആരംഭിച്ചത്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ നിരവധി കുരങ്ങന്മാരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിയിലാക്കി പിടികൂടി.