പെര്‍മിറ്റില്ലാതെ പ്രവര്‍ത്തിച്ച ടര്‍ഫുകള്‍ക്ക് നോട്ടീസ് നല്‍കി

0

ഇടുക്കിക്കവല ബൈപ്പാസിലും പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ടര്‍ഫുകള്‍ക്കെതിരെയാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി.കഴിഞ്ഞ ദിവസത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ടര്‍ഫുകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച്‌ ചര്‍ച്ച ഉടലെടുത്തിരുന്നു.ഇതിന് പിന്നാലെ ഒരു ടര്‍ഫ് ഉടമ പെര്‍മിറ്റിനായി നഗരസഭയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരു ടര്‍ഫുകളും സ്ഥിതി ചെയ്യുന്നത് കണ്ടം നികത്തിയ സ്ഥലത്താണോയെന്ന സംശയവും ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കി. അതേ സമയം ബൈപ്പാസിലെ ടര്‍ഫ് നടത്തിപ്പുകാര്‍ അനുമതി ആവശ്യപ്പെട്ട് നഗരസഭയെ ഇതുവരെ സമീപിച്ചിട്ടില്ല.
മുനിസിപ്പല്‍ ബിള്‍ഡിങ് റൂള്‍സ് പ്രകാരം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ അനുമതി അനിവാര്യമാണ്. അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച കോര്‍ട്ടുകളില്‍ കളിക്കുന്നതിന് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയത് നിയമ വിരുദ്ധമാണെന്നും സെക്രട്ടറി വ്യക്തമാക്കി. 2018 ല്‍ ഭേദഗതി ചെയ്ത നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ടര്‍ഫുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും സൂചന ഉണ്ട് .കട്ടപ്പനയിലെ കളിക്കളങ്ങളുടെ അപര്യാപ്ത കൊണ്ട് കായിക പ്രേമികള്‍ ചേര്‍ന്നാണ് ടര്‍ഫുകള്‍ നിര്‍മ്മിച്ചത്. ഇരു ഫുട്‌ബോള്‍ ടര്‍ഫുകള്‍ക്കും കായിക താരങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചപ്പോഴാണ് പുതിയ വിവാദം.

You might also like

Leave A Reply

Your email address will not be published.