പ്രേം നസീർ സുഹൃത് സമിതി നിർമ്മിക്കുന്ന സമാന്തര ര പക്ഷികൾ എന്ന ഷോർട്ട് മൂവിയിൽ കളക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് നടൻ കൊല്ലം തുളസിയാണ്. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു.
കൊല്ലം തുളസി, എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, റിയാസ് നെടുമങ്ങാട്, അഡ്വ. മോഹൻ കുമാർ, സുനിൽ നാരായണൻ , വിങ്കി, ആരോമൽ, ശ്രീപത്മം, കാലടി ഓമന , ശുഭ തലശേരി,സൂര്യ കിരൺ , മഞ്ചു, റുക്സാന എന്നിവരാണ് മറ്റ് താരങ്ങൾ. പ്രഭാവർമ്മയുടെ ഗാനത്തിന് ഡോ: വാഴമുട്ടം ചന് ദ്ര ബാബു സംഗീതം നൽകിയിരിക്കുന്നു. കല്ലറ ഗോപനാണ് പാടിയത്. ചിത്രത്തിന്റെ പൂജ നവംബർ 6 ന് രാവിലെ 9 ന് എം.എൻ.വി.ജി. അടിയോടി ഹാളിൽ മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും.