വിദേശ മലയാളികൾ നാടിന്റെ അഭിമാനം : മന്ത്രി ജി. ആർ അനിൽ

0

തിരു : വിദേശ രാജ്യത്ത് ഇരിപൊരിയുന്ന വെയിലത്ത് പണിയെടുക്കുന്ന വിദേശ മലയാളികൾ കിട്ടുന്ന സമയത്ത് എഴുതുന്ന സംഭവങ്ങൾ അമൂല്യമാണെന്നും അവർ നാടിന്റെ അഭിമാനമാണെന്നും സംസ്ഥാന ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അഭിപ്രായപെട്ടു. പ്രവാസി മലയാളികളായ കെ. വി. കെ ബുഖാരിയും, നൗഷാദ് മഞ്ഞപ്പാറയും ചേർന്ന് എഴുതിയ ഖുബുസ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം അജന്തയിൽ വെച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.ഖുബുസ് എന്ന് പറയുമ്പോൾ ഭക്ഷണത്തിലെ ഏറ്റവും വലിയ അറബി വാക്കാണ് എന്നാൽ പുസ്തകം വായിച്ചപ്പോൾ മനുഷ്യൻ അനുഭവിച്ച പച്ചയായ ജീവിത രീതിയാണ് അതിൽ കാണുവാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.ബുക്കിന്റെ ആദ്യ കോപ്പി പ്രവാസി പ്രവർത്തകനായ സൈനുദ്ധീൻ വർക്കല ഏറ്റുവാങ്ങി.ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ സംഘടിപ്പിച്ച ചടങ്ങിൽ കോ -ഓർഡിനേറ്റർ കലാപ്രേമി ബഷീർ ബാബു അധ്യക്ഷത വഹിച്ചു. കെ. എം. ജെ. സി സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യ പ്രഭാഷണം നടത്തി.ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം, ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനായ തേവലക്കര ബാദുഷ, ഓൺലൈൻ എഡിറ്റർ ഗീസ് പീറ്റർ, സകീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തേവലക്കര നാസറുദ്ധീൻ സ്വാഗതവും എം. മുഹമ്മദ്‌ മാഹീൻ നന്ദിയും രേഖപെടുത്തി.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്സ് ഈ പുസ്തകം വിതരണം ചെയ്യും. ഗ്രന്ഥ കർത്താവ് മഞ്ഞപ്പാറ നൗഷാദിനെ മന്ത്രി ജി. ആർ അനിൽ ആദരിക്കുകയുണ്ടായി.ഖുബുസ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജി. ആർ അനിൽ തലസ്ഥാനത്ത് നിർവഹിച്ചപ്പോൾ.

You might also like

Leave A Reply

Your email address will not be published.